ഫഹദ് ഫാസില്‍ ബിഗ് ബജറ്റ് ചിത്രം മാലിക് റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മാലിക് റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 15നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മാലിക്കിന്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങി വമ്ബന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് 'മാലിക്'.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തോടെ സിനിമ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് നിര്‍മാതാവ് റിലീസ് ഒടിടിയിലേക്ക് മാറ്റിയത്. ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്. ഓടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്ന ഫഹദിന്റെ നാലാമത്തെ ചിത്രമാണ് 'മാലിക്'.
https://www.facebook.com/Malayalivartha


























