നിങ്ങളുടെ അനുഗ്രഹത്തോടും പ്രാര്‍ത്ഥനയോടും കൂടി ഞങ്ങളത് സാധ്യമാക്കാന്‍ പോകുന്നു; വിവാഹ തീയതി പുറത്ത് വിട്ട് താര ജോഡികൾ

മലയാള മിനിസ്ക്രീൻ പ്രേമികളുടെ ഇഷ്ട ജോഡികളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരാകുന്നു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. സേവ് ദ് ഡേറ്റ് ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ഇരുവരും വിവാഹ തീയതി പുറത്ത് വിട്ടത്. ജൂലൈയില്‍ വിവാഹം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു ഇരുവരും മുമ്പ് പ്രതികരിച്ചിരുന്നത്.
''ചില അപ്രതീക്ഷിത വളവുകള്‍ യാത്രയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളെ അടുത്ത തലത്തിലേക്ക് എത്തിച്ചേക്കാം. ഇതങ്ങനെ ഒന്നാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തോടും പ്രാര്‍ത്ഥനയോടും കൂടി ഞങ്ങളത് സാധ്യമാക്കാന്‍ പോകുന്നു. അതെ ഞങ്ങള്‍ ഒന്നിച്ച് 'മൃദവ'യാകാന്‍ പോകുന്നു. ഞങ്ങളുടെ വിവാഹദിവസത്തിനായി കാത്തിരിക്കൂ. 08/07/2021'' മൃദുല ചിത്രത്തിനൊപ്പം കുറിച്ചു.
'കോവിഡ് സാഹചര്യത്തില്‍ വളരെ കുറച്ച് പേരെ പങ്കെടുപ്പിച്ചാണ് വിവാഹം നടക്കുക. സ്ത്രീധനത്തെ കുറിച്ചൊന്നും യുവയോ വീട്ടുകാരോ ആവശ്യപ്പെട്ടില്ലെന്ന്' മൃദുല പറഞ്ഞിരുന്നു. 'എനിക്ക് ധരിക്കാനുളള വസ്ത്രങ്ങളും ആഭരണങ്ങളും വീട്ടുകാര്‍ തരുമെന്നാണ്' മൃദുല പറഞ്ഞത്. 'വിവാഹം സിംപിള്‍ ആക്കണമെന്നായിരുന്നു തന്‌റെ ആഗ്രഹം. എന്നാല്‍ അമ്മയ്ക്ക് എന്റെ വിവാഹത്തെ കുറിച്ച് ചില സങ്കല്പങ്ങളുണ്ടെന്നും അപ്പോ അവര്‍ക്ക് വിട്ടിരിക്കുകയാണ് എല്ലാം എന്നും' മൃദുല പറഞ്ഞു.
https://www.facebook.com/Malayalivartha


























