Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെന്റിലേറ്ററില്‍ നിന്നും എക്മോ എന്നാ ഭീകര യന്ത്രത്തിലേക്കു അവളെ മാറ്റി, 5% മാത്രം പ്രതീക്ഷ! എന്നാലും ഡോക്ടര്‍സ് പറഞ്ഞതെല്ലാം ചെയ്തു...അമ്മേ അമ്മേ എന്ന് ലച്ചുവും നിര്‍ത്താതെ മണിക്കൂറുകളോളം വിളിച്ചു..നിറഞ്ഞു വരുന്ന കണ്ണുനീര്‍ പൊട്ടി വീഴാതെ നോക്കുകയായിരുന്നു എല്ലാരും…വൈകുന്നേരം അറിയിപ്പ് വന്നു… എല്ലാം അവസാനിച്ചു എന്ന്: വേദനയോടെ ദേവൻ

03 JULY 2021 03:05 PM IST
മലയാളി വാര്‍ത്ത

ജീവന്റെ പാതി നഷ്ടമായതിന്റെ വേദന ഇന്നും നടന്‍ ദേവൻ വേദനയോടുകൂടിയാണ് ഓർക്കുന്നത്. ജീവിതത്തില്‍ താങ്ങും തണലുമായി ഉണ്ടായിരുന്ന ഭാര്യ സുമയുടെ വേര്‍പാടിനെക്കുറിച്ച്‌ ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെയാണ് ദേവൻ കുറിക്കുന്നത്.


ദേവന്റെ കുറിപ്പിന്റെ പൂർണരൂപം:

ആദ്യം ഓര്‍മയില്‍ വരുന്ന ഡോക്ടര്‍, ആറാം വയസ്സില്‍ ഡിഫ്ത്തീരിയ എന്ന വളരെ മാരകമായ ( തൊണ്ടയില്‍ പഴുപ്പുവന്നു ശ്വാസം തടസ്സപ്പെട്ടു മരിക്കുന്ന) രോഗം ചികില്‍സിച്ചു എനിക്ക് ജീവന്‍ തിരിച്ചു തന്ന ഡോ. സണ്ണിയെ ആണ്.. ഒരു ഡോക്ടര്‍ ദൈവമാകുന്ന ചില നിമിഷങ്ങള്‍. പിന്നെ എന്റെ മുന്നില്‍ ഒരു ഡോക്ടര്‍ ദൈവമാകുന്ന നിമിഷങ്ങള്‍ എന്റെ അളിയന്‍ ( ചേച്ചിടെ ഭര്‍ത്താവ് ) ഡോ. രവീന്ദ്രനാഥന്റെ കൂടെ ഉള്ളതാണ്… എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട എറ്റവും പ്രഗത്ഭനായ ഡോക്ടര്‍…. ഒരു മെഡിക്കല്‍ മാന്ത്രികന്‍… സമാനതകളില്ലാത്ത കഴിവും മനസ്സും ഉള്ള ഡോക്ടര്‍… പക്ഷെ 42 ആം വയസ്സില്‍ അളിയനെ ദൈവം വിളിച്ചുകൊണ്ടുപോയി…

നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ??

ഉണ്ട്, ഒരു ഡോക്ടറെയും നഴ്സനെയും ചൂണ്ടിക്കാണിച്ചു നമുക്കു പറയാം… അങ്ങനെ ദൈവത്തെപോലെ ഉള്ള ആ നല്ല മനുഷ്യരുടെ ദിനമായി ജൂലൈ ഒന്ന് നമ്മള്‍ ഓര്‍ക്കുന്നു… അവരുടെ സേവനം മനുഷ്യര്‍ക്കു ഒരു കാലത്തും മറക്കാനാവില്ല… ആ നല്ല മനുഷ്യര്‍ക്ക്‌ അഭിവാദ്യങ്ങളും ആദരവും അര്‍പ്പിക്കുന്നു ഈ ദിനത്തില്‍…

 

ഇതെഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സില്‍ വന്ന ഒരു ദുഖത്തിന്റെ കഥ നിങ്ങളോട് പറയാന്‍ തോന്നുന്നു എനിക്ക്…കോവിഡിനു മുന്‍പ് ജൂലൈ 2019 ആണ് സമയം.

കൊച്ചിയിലെ ഒരു സ്വകാര്യ മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയിലെ സിസിയുവിനു പുറത്തു ആകാംക്ഷയോടെ കാത്തിരിക്കുയാണ് ഞങ്ങള്‍. ഞാന്‍, ചേച്ചി, രവിച്ചേട്ടന്‍, ബാബു, ലിവി, ലതിക, ലച്ചു, സുനില്‍….ഗ്ലാസ്‌ വാതിലിന്റെ ദ്വാരത്തിലൂടെ ഇടയ്ക്കിടെ ഞാന്‍ അകത്തേക്ക് നോക്കുനുണ്ട്… മുഖത്തും ശരീരത്തിലുമല്ലാം മെഡിക്കല്‍ ടുബുകള്‍ ഫിക്സ് ചെയ്തു കിടക്കുകയാണവള്‍… എന്റെ സുമ…

കഴിക്കാന്‍ പാടില്ലെന്നു ഡോക്ടര്‍ പറഞ്ഞ ഐസ് ക്രീം കഴിച്ചു അലര്‍ജി ആയി ശ്വാസം തടസ്സപ്പെട്ടു വളരെ ക്രിട്ടിക്കല്‍ ആയി കിടക്കുകയാണവള്‍.. മൂന്നാം ദിവസ്സം റൂമിലേക്ക്‌ മാറ്റി.. ഡോക്ടര്‍ പറഞ്ഞു . ഇന്നുകൂടി നോക്കിട്ടു നാളെ ഡിസ്ചാര്‍ജ് ചൈയ്യാം… അവളൊന്നു ചിരിച്ചു, ഞങ്ങളും..

പിറ്റേ ദിവസ്സം രാവിലെ അവള്‍ക്കു ശ്വാസം തടസ്സപ്പെട്ടു… സിസിയുവിലേക്ക് വീണ്ടും മാറ്റി. ഡോക്ടര്‍ ചോദിച്ചു കഴിഞ്ഞ ദിവസ്സങ്ങളില്‍ ക്രൗഡ് ഉള്ള സ്ഥലത്തു സുമ പോയിരുന്നോ? ഇല്ലാണ് ഞാന്‍ പറഞ്ഞു.. അവളെങ്ങനെ പുറത്തുപോകാറില്ല… അപ്പൊ ഡോക്ടര്‍ പറഞ്ഞു, എച്ച്‌ 1 എന്‍ 1 എന്നാ വൈറസ് ഇന്‍ഫെക്ഷന്‍ ആയിരിക്കുന്നു.

നമുക്ക് നോക്കാം .ഞാന്‍ ഉറപ്പിച്ചു പറഞ്ഞു അവള്‍ പുറത്തുപോയിട്ടില്ല…പിന്നെ അങ്ങനെ ഇന്‍ഫെക്ഷന്‍ ഉണ്ടാവും?… വലിയ ചോദ്യം..?..ഇതെഴുതാനുള്ള പ്രധാന കാരണം ഈ ചോദ്യമാണ്…

എന്റെ സുഹൃത്തുകളായ ഡോക്ടേഴ്സിനെ വിളിച്ചുവരുത്തി… അവരും കണ്‍ഫേം ചെയ്തു എച്ച്‌ 1 എന്‍ 1 ഇന്‍ഫെക്ഷന്‍ ആണെന്ന്..രണ്ടുമൂന്നു ദിവസ്സം കഴിഞ്ഞപ്പോള്‍ എനിക്ക് ബോധ്യമായി… പുറത്തു നിന്നല്ല ഇന്‍ഫെക്ഷന്‍, അകത്തുനിന്ന് തന്നെ ആണെന്ന്…സിസിയുവില്‍ നിന്നാണെന്നു.

അങ്ങനെ 30 ദിവസ്സം ഒരു യുദ്ധം തന്നെ ആയിരുന്നു..വെന്റിലേറ്ററില്‍ നിന്നും എക്മോ എന്നാ ഭീകര യന്ത്ര ത്തിലേക്കു അവളെ മാറ്റി. 5% മാത്രം പ്രതീക്ഷ. എന്നാലും ഡോക്ടര്‍സ് പറഞ്ഞതെല്ലാം ചെയ്തു. സെഡേഷന്റെ ഡോസ് കുറച്ചു വിളിക്കുമ്പോള്‍ വിളി കേള്‍ക്കുന്നുണ്ടോന്നറിയാന്‍ അടുത്തുപോയി വിളിക്കാന്‍ പറഞ്ഞു. അവളുടെ ചുറ്റും നിന്നും മോളെ, മോളെ, മോളെ എന്ന് ഞാന്‍ വിളിച്ചു…

സുമേ, സുമേ എന്ന് ചേച്ചിയും ലിവിയും, അമ്മേ അമ്മേ എന്ന് ലച്ചുവും നിര്‍ത്താതെ മണിക്കൂറുകളോളം വിളിച്ചു..നിറഞ്ഞു വരുന്ന കണ്ണുനീര്‍ പൊട്ടി വീഴാതെ നോക്കുകയായിരുന്നു എല്ലാരും… എല്ലാവരും വിളിക്കാന്‍… അവള്‍ പാതി അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുണ്ട്…

അവള്‍ക്കതിനു കഴിയുന്നില്ല.. ഞാന്‍ തിരിഞ്ഞുനോക്കി.. ഈ രംഗം കണ്ടു കണ്ണ് തുടക്കുന്ന നേഴ്സ്മാരെ കണ്ടു.. അവരുടെ മുഖഭാവത്തിന്റെ ആ അര്‍ത്ഥം എനിക്ക് മനസ്സിലായി… ഇനി അവള്‍ ഒരിക്കലും വിളികേള്‍ക്കില്ലെന്നു…

എക്മോ ഉപയോഗിച്ചു തുടങ്ങി 14മത്തെ ദിവസ്സം… കോണ്‍ഫറന്‍സ് റൂമില്‍ എന്നെ വിളിച്ചു ഡോക്ടര്‍മാര്‍ ചോദിച്ചു… Are you prepared Devan? ഉടനെ ഉത്തരം പറഞ്ഞു… യെസ് ഡോക്ടര്‍.. I am…

ഇനി ഞങ്ങള്‍ക്കു ഒന്നും ചെയ്യാനില്ല.. എല്ലാ മെഡിസിനും നിര്‍ത്തി… Next, life support remove ചെയ്യണം… അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്…

ഞാന്‍ നേരെ ചെയ്റ്റുവായിലെ തറവാട് അമ്ബലത്തില്‍ പോയി… എല്ലാ വിളക്കുകളും തെളിയിച്ചു സര്‍വലങ്കാരത്തോടെ ദേവിയുടെ നടയില്‍ നിന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു..സഹിക്കാവയ്യാത്ത വേദനയോടെ ഞങ്ങളുടെ വിളി കേട്ടു മിണ്ടാന്‍ കഴിയാതെ കണ്ണുതുറക്കാന്‍ ശ്രമിക്കുന്ന എന്റെ സുമയുടെ മുഖം ഞാന്‍ കാണുന്നുണ്ട് അപ്പോള്‍… മതി അമ്മേ മതി, ഇനി വയ്യ അവളുടെ വേദന.. അവളെ തിരിച്ചെടെത്തോളൂ. ഈ തൃപ്പാദങ്ങളില്‍ അവളെ സമര്‍പ്പിക്കുന്നു . എന്റെ പ്രാര്‍ത്ഥന ഇതായിരുന്നു..

ഉച്ചയോടെ ഞാന്‍ ഡോക്ടര്‍മാരുടെ മുന്‍പിലെത്തി… അവളുടെ മരണ വിധിയില്‍ ഒപ്പിട്ടു ഞാന്‍… വൈകുന്നേരം അറിയിപ്പ് വന്നു… എല്ലാം അവസാനിച്ചു എന്ന്…

ഇത്രയും വിശദികരിച്ചു എന്റെ അനുഭവം എഴുതാന്‍ കാരണം എന്നെപോലെ ഇത് വായിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും… എത്ര പണമുണ്ടായാലും സ്വാധീനം ഉണ്ടായാലും നമ്മള്‍ എല്ലാവരും തുല്യരാണ് നിസ്സഹായരാണ് വേദനകളുടെ കാര്യത്തില്‍…

ഈ നല്ല ദിനത്തില്‍ ആശംസകളോടൊപ്പം ഒരപേക്ഷകുടി ഉണ്ട് ഡോക്ടര്‍മാരോട്… ഞങ്ങളുടെ ഈ നിസ്സഹായത, അറിവില്ലായ്മ നിങ്ങള്‍ ഒരിക്കലും മുതലാക്കരുത്… നിങ്ങളില്‍ നല്ലവരാണ് കുടുതലും… പക്ഷെ നല്ലവരല്ലാത്തവരും ഉണ്ട്… അവരോടാണ് ഈ അപേക്ഷ…. ചികില്‍സിച്ചു മാറ്റാവുന്ന രോഗികളെ പണമില്ലാത്തതിന്റെ പേരില്‍ ഉപേക്ഷിക്കരുത്..അതുപോലെ, ചികില്‍സിച്ചു രക്ഷയില്ലന്ന് നിങ്ങള്‍ കണ്ടെത്തിയാല്‍ അവരെ മരിക്കാന്‍ അനുവദിക്കണം.

ഇനി മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രി മാനേജ്മെന്റിനോട് ഒരപേക്ഷ… നിങ്ങളുടെ ICU and CCU modify ചെയ്യണം…ഒരു വിശാലമായ ഹാളില്‍ ഒരു പ്ലാസ്റ്റിക് കര്‍ട്ടന്‍ ഇട്ട് വളരെ ക്രിട്ടിക്കല്‍ ആയ രോഗികളെ കിടത്താതെ, ഒരു രോഗിയുടെ ഇന്‍ഫെക്ഷന്‍ മറ്റു രോഗികള്‍ക്കു പകരാത്ത രീതിയില്‍ ഓരോ രോഗിയെയും ഒരു air tight compartment ആയി തിരിച്ചു നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തണം…നല്ല സീനിയര്‍ ഡോക്ടര്‍സ് വിചാരിച്ചാല്‍ നടപ്പിലാക്കാന്‍ കഴിയും…

ഈ കേവിഡ് കാലഘട്ടത്തില്‍, എത്രെയോ റിസ്ക് എടുത്തു സ്വന്തം ജീവന്‍ പോലും പണയം വെച്ചു സേവനമനുഷ്ടിക്കുന്ന നമ്മുടെ എല്ലാ ഡോക്ടര്സിനും എന്റെ ഹൃദയം നിറഞ്ഞ ആശംസ്സകള്‍..

ദേവന്‍ ശ്രീനിവാസന്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (24 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends