'കൈലി മുണ്ട് മടക്കി കുത്തി ഷര്‍ട്ട് ഇടാതെ തലയില്‍ തോര്‍ത്തും കെട്ടി അദ്ദേഹം കുതിരവട്ടം ജംഗ്ഷനില്‍ മീന്‍ വാങ്ങാന്‍ പോവുമായിരുന്നു. തന്റെ കുട്ടിക്കാലത്ത് രാത്രി വൈകി വന്നിട്ട് പുലര്‍ച്ചെ ഞാന്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് അദ്ദേഹം പോകമായിരുന്നു...' മലയാളത്തിലെ ഹാസ്യസാമ്രാട്ട് ആയിരുന്ന കുതിരവട്ടം പപ്പുവിന്റെ ഓർമ്മകൾ പങ്കുവച്ച് മകൻ ബിനുപപ്പു

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ആയിരുന്നു കുതിരവട്ടം പപ്പു. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പപ്പു ഇന്നും ട്രോളന്മാരുടെ മുഖ കഥാപാത്രമാണ്. ഇപ്പോള്‍ സിനിമയില്‍ സജീവമായ അദ്ദേഹത്തിന്‍റെ മകന്‍ ബിനുപപ്പു പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ ബിനു പപ്പുവിന്റെ വാക്കുകള്‍ ഇതാണ്....
"വളരെ സ്നേഹനിധിയായ അച്ഛനായിരുന്നു അദ്ദേഹം. സിനിമയില്‍ കാണുന്ന പിതാവ് ആയിരുന്നില്ല. വീട്ടില്‍ എത്തുമ്പോള്‍. അച്ഛന്റെ കയ്യില്‍ നിന്ന് രണ്ട് അടി കിട്ടാന്‍ താന്‍ കാത്തിരിക്കുമായിരുന്നു. എങ്കില്‍ മാത്രമേ ഷര്‍ട്ടും സെക്കിളുമൊക്കെ വരൂ. അതു പോലെ തന്നെ സിനിമയില്‍ അച്ഛന്‍ മരിക്കുന്നത് കാണാന്‍ തനിക്ക് ഇഷ്ടമല്ലായിരുന്നു. അച്ഛന്‍ മരിച്ചിട്ട് 21 വര്‍ഷം തികഞ്ഞു. അദ്ദേഹത്തെ ഒരിക്കലും മിസ് ചെയ്യുന്നില്ല. ഇപ്പോഴും ടിവിയില്‍ അച്ഛനുണ്ട്.
തനി നാടനായ വ്യക്തി ആയിരുന്നു അച്ഛന്‍. കൈലി മുണ്ട് മടക്കി കുത്തി ഷര്‍ട്ട് ഇടാതെ തലയില്‍ തോര്‍ത്തും കെട്ടി അദ്ദേഹം കുതിരവട്ടം ജംഗ്ഷനില്‍ മീന്‍ വാങ്ങാന്‍ പോവുമായിരുന്നു. തന്റെ കുട്ടിക്കാലത്ത് രാത്രി വൈകി വന്നിട്ട് പുലര്‍ച്ചെ ഞാന്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് അദ്ദേഹം പോകമായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ തിരികെ ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ മാത്രമേ ഫോണ്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഏഴ് മാസത്തോളം അച്ഛനെ കാണാതെ ഇരുന്നിട്ടുണ്ട്. ഷെര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേയ്ക്ക് പോകുബോള്‍ പോലും വീട്ടില്‍ കയറാന്‍ സമയമില്ലായിരുന്നു.
അച്ഛന് മാത്രമല്ല ആ സമയത്തുള്ള എല്ലാ സിനിമാ താരങ്ങള്‍ക്കും തിരക്കാണ്. തന്നെ സിനിമയിലുള്ളവര്‍ പപ്പു എന്നാണ് വിളിക്കുന്നത്. സിനിമയില്‍ മാറ്റങ്ങള്‍ തുടങ്ങിയ സമയത്തായിരുന്നു അച്ഛന്റെ വിയോഗം."
https://www.facebook.com/Malayalivartha


























