Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാസ്തവത്തില്‍ ലക്ഷദ്വീപ് വിഷയത്തില്‍ ചിരിയാണ് വന്നത്! പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു, ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പ്രതികരിക്കാന്‍ പോയാല്‍ നമ്മളും മുദ്രാവാക്ക്യം വിളിക്കുന്ന അണികളും തമ്മില്‍ എന്താണ് വ്യത്യാസം: പൃഥ്വിരാജിനെതിരെയുള്ള സൈബർ ആക്രമണത്തിൽ അമ്മ മല്ലിക സുകുമാരൻ രംഗത്ത് .....

06 JULY 2021 01:06 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപിലെ പരമ്പരാഗത ജീവിതത്തേയും വിശ്വാസങ്ങളേയും അട്ടിമറിക്കുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍കൊണ്ടുവരുന്നെന്ന ആക്ഷേപത്തിനിടെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ നടന്‍ പൃഥിരാജ് രാഗത്ത് വന്നത് നിരവധി പ്രശ്നങ്ങൾക്ക് വഴിതെളിയിച്ചതാണ്.

ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം വ്യക്തമാക്കിയത്.ലക്ഷദ്വീപിലെ ജനങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല എന്ന താരത്തിൻ്റെ നിലപാട് വലിയ ചർച്ചയായി മാറിയിരുന്നു .

ഇതിനെ തുടര്‍ന്ന് താരത്തിനുണ്ടായ സൈബർ ആക്രമണവും ചർച്ച ആയതാണ്. കേരളത്തിലെ സാധാരണക്കാർ മുതല്‍ സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ വരെ സംഭവത്തില്‍ പൃഥ്വിരാജിന് പിന്തുണയും അറിയിച്ചിരുന്നു.

ഇപ്പോഴിതാ, ഈ സംഭവത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജിൻ്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.നിരവധി ആരാധകരുള്ള താര കുടുംബമാണ് ഇവരുടേത്. കുടുംബത്തിലെ എല്ലാവരുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്കെല്ലാവര്‍ക്കും ഇഷ്ടവുമാണ്.


മല്ലിക സുകുമാരൻ്റെ വാക്കുകള്‍ ഇങ്ങനെയാണ്:

‘പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു. ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. അനാര്‍ക്കലിക്കും ലൂസിഫറിനും എല്ലാം വേണ്ടി ദ്വീപില്‍ രണ്ട് മൂന്ന് തവണ പോയി ഒന്നരമാസത്തോളം താമസിച്ച വ്യക്തിയാണ് പൃഥ്വി.

അപ്പോള്‍ അവനെ അറിയാവുന്നവര്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്‌നത്തെ കുറിച്ച് സംസാരിച്ചാല്‍ കുറച്ച് കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്ന് കരുതിയാണ് അത് ചെയ്തത്.

എന്നാല്‍ അതിന് ശ്രദ്ധ കിട്ടിയെന്ന് മാത്രമല്ല ഭയങ്കര ചര്‍ച്ചായി. ഇപ്പോഴത്തെ കാലത്ത് അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം പറയുന്നത് ഭയങ്കരമായ സംഭവമാക്കി മാറ്റുന്ന പ്രവണതയാണ് ഉള്ളത്. എനിക്ക് വാസ്തവത്തില്‍ ലക്ഷദ്വീപ് വിഷയത്തില്‍ ചിരിയാണ് വന്നത്.

അവന്‍ അവൻ്റെ അഭിപ്രായം പറഞ്ഞു. അതിനകത്ത് ആരുടെയും പേരോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. നാട്ടുകാരുമായി സംസാരിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. പിന്നെ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പ്രതികരിക്കാന്‍ പോയാല്‍ നമ്മളും മുദ്രാവാക്ക്യം വിളിക്കുന്ന അണികളും തമ്മില്‍ എന്താണ് വ്യത്യാസം.’

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (27 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (41 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends