Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെങ്കിലും അതിനെ വിട്ടുകൊടുക്കാതിരിക്കാമായിരുന്നു ; പൊട്ടിച്ചിരിപ്പിച്ചിട്ട് കൈവിട്ട് കളഞ്ഞല്ലോ ? ; നിരാശയിൽ നെഞ്ച് പൊട്ടി ആരാധകർ ; വേദന പങ്കുവച്ച് ഹരിശ്രീ അശോകനും !

08 JULY 2021 01:24 PM IST
മലയാളി വാര്‍ത്ത

ചിരിയുടെ മാലപ്പടക്കം തീർത്ത് ദിലീപ്-ഹരീശ്രി അശോകന്‍ കൂട്ടുകെട്ടില്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രമാണ് ഈ പറക്കും തളിക. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച സിനിമ ഇപ്പോഴും മിനിസ്‌ക്രീനിൽ വന്നാൽ കണ്ട് പൊട്ടിച്ചിരിക്കാത്തവർ ഉണ്ടാകില്ല .

 

 

താഹയുടെ സംവിധാനത്തിൽ ഒരുങ്ങിയ ദിലീപ് ചിത്രം 2001ലാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ദിലീപിനും ഹരിശ്രീ അശോകനും പുറമെ കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സലീംകുമാര്‍, ബാബു നമ്പൂതിരി, നിത്യാ ദാസ് ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി. വിആര്‍ ഗോപാലകൃഷ്ണന്‌റെ തിരക്കഥയിലാണ് സംവിധായകന്‍ ചിത്രം എടുത്തത്.

 

റിലീസ് ചെയ്ത ഇരുപത് വര്‍ഷമാവുമ്പോഴും മലയാളികള്‍ക്ക് ഇപ്പോഴും പുതുമ തരുന്ന സിനിമയാണ് ഈ പറക്കുംതളിക. അത്രമേല്‍ ദിലീപ് ചിത്രം എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറി. താരങ്ങള്‍ക്കൊപ്പം താമരാക്ഷന്‍ പിളള ബസും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. അതേസമയം റിലീസിന് ശേഷം പറക്കും തളികയിലെ ആ ബസിന് എന്ത് സംഭവിച്ചുവെന്ന് പറയുകയാണ് സംവിധായകന്‍ താഹയും നിര്‍മ്മാതാവ് എംഎം ഹംസയും. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്.

 

 

നല്ലൊരു ബസ് തന്നെ ചിത്രീകരണത്തിന് വേണം എന്നുണ്ടായിരുന്നു എന്ന് നിര്‍മ്മാതാവ് പറയുന്നു. 'സര്‍വ്വീസുളള ബസ് തന്നെയായിരിക്കണം ചിത്രീകരണത്തിന് വേണ്ടതെന്നും തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കോട്ടയം ബസ്റ്റാന്‍ഡില്‍ വന്ന സമയത്താണ് തെങ്ങണ വഴി കോട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന ബസ് കണ്ടത്. അങ്ങനെ ഞങ്ങള്‍ രണ്ട് ടിക്കറ്റ് എടുത്ത് അതില്‍ കയറി.

 

 

അതില് യാത്ര ചെയ്തപ്പോള്‍ മനസിലായി നമുക്ക് പറ്റിയ ബസാണെന്ന്. അങ്ങനെ ബസുടമയുമായി സംസാരിച്ച് അന്ന് തന്നെ മുഴുവന്‍ തുകയും കൊടുത്ത് വാങ്ങിച്ചു. അപ്പോൾ തന്നെ അവിടെ നിന്നും ബസ് എടുത്തു', എംഎം ഹംസയാണ് അത് പറഞ്ഞത് . ചിത്രീകരണത്തിന് വേണ്ടി നിരവധി മാറ്റങ്ങളാണ് ബസില്‍ വരുത്തിയതെന്ന് സംവിധായകന്‍ താഹ പറഞ്ഞു . 'ബസിന്‌റെ നാലും സൈഡും ഉയര്‍ത്താം. ക്യാമറയും മറ്റും ഘടിപ്പിക്കുന്നതിനായി ധാരാളം മാറ്റങ്ങള്‍ വരുത്തി. രണ്ട് പാര്‍ട്ടാണ് ആ ബസ്. ബസ് മുഴുവനായിട്ട് അതിന്‌റെ മുകള്‍ ഭാഗം വേണെങ്കില്‍ എടുത്ത് മാറ്റം'.

 

 

 

 

പിന്നെ നമുക്ക് ആവശ്യമുളളപ്പോള്‍ അത് സ്‌ക്രൂ ചെയ്ത് ടൈറ്റ് ചെയ്ത് വെക്കുകയും ചെയ്യാം. എന്നാല്‍ ബസ് കണ്ടാല്‍ ഇങ്ങനെയൊന്നും ചെയ്തതായി തോന്നില്ലന്നും , താഹ പറഞ്ഞു. 'മാറ്റങ്ങള്‍ക്കൊപ്പം ബസ് റണ്ണിങ് കണ്ടീഷനിലുമായിരിക്കണം എന്ന തീരുമാനത്തെ തുടര്‍ന്നാണ് പെര്‍മിറ്റുളള ഒരു ബസം വാങ്ങാം എന്ന ചിന്തയില്‍ എത്തിയതെന്ന് എംഎം ഹംസ പറഞ്ഞു. പറക്കും തളികയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ബസ് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ ആയെന്നും' നിര്‍മ്മാതാവ് ഓര്‍ത്തെടുത്തു.

 

 

റൂട്ട് പെര്‍മിറ്റുളളതിനാല്‍ പഴയ റൂട്ടില്‍ ഓടിക്കാമെന്ന് ആലോചിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് ആര്‍ടിഒ അനുമതി ലഭിക്കുമോ എന്ന സംശയമായിരുന്നു. വെറുതെ കിടന്ന് നശിക്കരുതല്ലോ എന്നു കരുതിയാണ് ബസ് വാങ്ങാന്‍ ആഗ്രഹവുമായി എത്തിയ നാഗര്‍കോവിലുകാരന് കൊടുത്തത്', നിര്‍മ്മാതാവ് പറഞ്ഞു.

 

 

അതേസമയം ഷൂട്ടിംഗ് കഴിഞ്ഞപ്പോ ബസ് വിട്ടുപോകാന്‍ ഭയങ്കര വിഷമം തോന്നിയെന്ന് ഹരിശ്രീ അശോകനും പറഞ്ഞു. 'കാരണം ഞങ്ങള്‍ ഷൂട്ട് ഇല്ലാത്ത സമയത്തൊക്കെ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ആ ബസിലായിരുന്നു. അങ്ങനെ ബസുമായി ഭയങ്കരമായിട്ടുളള ഒരു അടുപ്പം ഉണ്ട്. അന്ന് ബസ് ഇടാനുളള സൗകര്യമുണ്ടായിരുന്നെങ്കില്‍ അതു വാങ്ങിയേനെ എന്നും' ഹരീശ്രി അശോകന്‍ പറഞ്ഞിരുന്നു.

 

 

സിനിമയിൽ കിടപ്പാടം വരെ നഷ്ടപെട്ട ഉണ്ണിയും സുന്ദരനും എന്തുകൊണ്ട് ബസ് തന്നെ വീടാക്കികൂടാ എന്നുള്ള ചിന്തയിൽ നിന്നാണ് താമരാക്ഷൻ പിള്ള ബസ് പിറക്കുന്നത് , കാഴ്ചയിൽ തല്ലിപ്പൊളി ആണെങ്കിലും എന്നും ആളുകൾക്ക് പ്രിയങ്കരനാണ് താരരാക്ഷൻ പിള്ള. ഇന്ന് ഏതൊരു പൊളിഞ്ഞ ബസ്സിനെയും നമ്മളെല്ലാം ‘പറക്കുംതളിക’ എന്ന് കളിയാക്കി വിളിക്കാറുണ്ട്. നമ്മുടെയെല്ലാം മനസ്സിൽ ഒരു തമാശ പരിവേഷമാണ് താമരാക്ഷൻ പിള്ളയ്ക്ക് ഉള്ളതെങ്കിലും ആ ബസ്സിൻ്റെ ജീവിതം ഏതൊരു സിനിമാ ആസ്വാദകനും ഇഷ്ട്ടമാകും.

 

ഇനി നിങ്ങൾ എപ്പോഴെങ്കിലും പറക്കുംതളിക സിനിമ കാണുമ്പോൾ അതിലെ ഹിറ്റായ താമരാക്ഷൻ പിള്ളയുടെ യഥാർത്ഥ ജീവചരിത്രം കൂടി ഓർക്കുക .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (27 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (41 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends