Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അതാണ് ഈ പയ്യന്റെ പ്രത്യേകത. എന്ത് കാര്യത്തിനായാലും കൂടെ നിൽക്കും. ഇന്നലെ ആയിരുന്നത്രേ ഇയാളുടെ പിറന്നാൾ. കടയിലെ തിരക്ക് കാരണം ഞാനത് മറന്നു .ഇന്ന് എന്റെ വക പാരഗണിൽ നിന്നും ഒരു മട്ടൻ ബിരായാണി അവിടത്തെ മാനേജർ രാജേഷിനോട് കടം പറഞ്ഞു വാങ്ങിച്ചു കൊടുക്കാം...' ജോയ് മാത്യു കുറിക്കുന്നു

08 JULY 2021 02:55 PM IST
മലയാളി വാര്‍ത്ത

തികച്ചും വ്യത്യസ്തമായ രീതിയില്‍ ജന്മദിന ആശംസകള്‍ നേര്‍ന്ന ജോയ് മാത്യുവിന് അതേരീതിയില്‍ നന്ദി പറഞ്ഞ് നടൻ കൈലാഷ്. ഒരു പലചരക്ക് തുടങ്ങാൻ തീരുമാനിച്ചപ്പോള്‍ ജോലിക്ക് വേണ്ടി കൈലാഷിനെയാണ് മനസില്‍ വന്നത് എന്നായിരുന്നു ജോയ് മാത്യു ജന്മദിന ആശംസകള്‍ നേര്‍ന്ന കുറിപ്പില്‍ കുറിച്ചിരിക്കുന്നത്. കടയിലെ തിരക്കുകാരണം ആശംസകള്‍ പറയാൻ താൻ മറന്നുപോയിരുന്നുവെന്നും ജോയ് മാത്യു പറയുകയുണ്ടായി. ഇന്ന് തനിക്ക് കടയില്‍ വരാൻ പറ്റില്ല ജന്മദിന ആശംസകള്‍ക്ക് മറുപടി അയക്കാനുണ്ട് എന്നായിരുന്നു അതേരീതിയില്‍ തമാശയോടെ കൈലാഷിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സിനിമകൾ നിന്നു. പണിയില്ലാതായി. ശത്രുക്കളായ സുഹൃത്തുക്കൾക്ക് സന്തോഷമായി. അപ്പോഴാണ് ഒരു പലചരക്ക് കട തുടങ്ങിയാലോ എന്നാലോചിച്ചത് . സ്‍‍ത്രീകളാണ് കസ്റ്റമേഴ്‍സ്. കടയിൽ നിൽക്കാൻ ഒരു സുന്ദരൻ വേണം, എവിടെ കിട്ടും എന്നാലോചിച്ചപ്പോൾ നീലത്താമര ഓർമ്മവന്നു .കാര്യം പറഞ്ഞപ്പോൾ തന്നെ കൈലിമുണ്ടും ബനിയനുമായി ആൾ റെഡി.

അതാണ് ഈ പയ്യന്റെ പ്രത്യേകത. എന്ത് കാര്യത്തിനായാലും കൂടെ നിൽക്കും. ഇന്നലെ ആയിരുന്നത്രേ ഇയാളുടെ പിറന്നാൾ. കടയിലെ തിരക്ക് കാരണം ഞാനത് മറന്നു .ഇന്ന് എന്റെ വക പാരഗണിൽ നിന്നും ഒരു മട്ടൻ ബിരായാണി അവിടത്തെ മാനേജർ രാജേഷിനോട് കടം പറഞ്ഞു വാങ്ങിച്ചു കൊടുക്കാം.

ചെക്കന്റെ തടി നന്നാവട്ടെ. മിഷൻ ഒന്നും രണ്ടും മൂന്നുമല്ല അഞ്ചെണ്ണമാണ് ഇയാളെ കാത്തു നിൽക്കുന്നത് അപ്പോൾ സന്തോഷ ജന്മദിനം എന്നുമായിരുന്നു ജോയ് മാത്യു എഴുതിയത്.

എന്റെ ജോയേട്ടാ. ആ മനസിലെ ഇടം. അത് എനിക്കിഷ്‍ടമാ. കട തുങ്ങിയപ്പോ ആ മനസിൽ ഞാൻ വന്നാലോ 'UNCLE'ന്റെ തിരക്കഥ എഴുതിയപ്പോഴും ആ മനസ്സിൽ ഞാൻ വന്നു. അങ്ങനെ എത്രെയോ പ്രാവശ്യം. അതൊക്കെ ഒകെ. പിന്നെ പാരഗണിലെ ബിരിയാണി ഹോം ഡെലിവറി ആക്കിയ നന്നായിരുന്നു . ഇന്നു എനിക്ക് കടയിൽ വരാൻ പറ്റില്ല. ജന്മദിന ആശംസകൾക്ക് മറുപടി അയക്കാനുണ്ട്. ഒരു ലീവ്. പിന്നെ ഞാൻ ചോദിച്ച ആ .. നമ്മടെ .. പിന്നേ .. മ് .. ആ...അഡ്വാൻസ്.. ശമ്പളത്തിലെ .. അതൊന്നു Gpay ചെയ്യുമല്ലോ.. ലെ ..., helo... ചെയ്യണം , .. ഇതു കേരളം ആണ്. പുതിയ മിഷനുകൾക്ക് ഇനിയും കഴിയട്ടെ, നമുക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends