Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യാജവാർത്തകൾ പിച്ചിച്ചീന്തിയ ആ പ്രമുഖ മലയാള നായിക ; ഇരയായി നീറിക്കഴിഞ്ഞത് അഞ്ചു വർഷം ; ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല ; സങ്കടം കടിച്ചമർത്തിയുള്ള ആ വാക്കുകൾക്ക് മുന്നിൽ ഒന്നും പറയാനില്ലാതെ ആരാധകർ !

09 JULY 2021 12:47 PM IST
മലയാളി വാര്‍ത്ത

വ്യാജപ്രചാരണങ്ങൾ പലപ്പോഴും താരങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താറുണ്ട്. റേറ്റിങ്ങിനും വ്യൂവേഴ്‌സിയും വേണ്ടിത്തന്നെയാണ് ഓരോ ഓൺലൈൻ മാധ്യമങ്ങളും മികച്ച ക്ലിക്ക് ബൈറ്റ് അതായത് ആരും കണ്ടാൽ ക്ലിക്ക് ചെയ്ത് കേൾക്കാൻ പാകത്തിനുള്ള വളച്ചൊടിക്കൽ തമ്പുകൾ കൊടുക്കുന്നത് . ഇത്തരത്തിലുള്ള വാർത്തകൾ മാത്രമേ വിറ്റുപോകു എന്ന അവസ്ഥയിൽ മാധ്യമങ്ങൾ ഈ രീതി തുടരുകയും ചെയ്യുന്നു.

 

 

ഇത്തരത്തിൽ നിരവധി താരങ്ങളുടെ പേരിനോടൊപ്പം അസുഖത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. അതുപോലെ ജീവിച്ചിരിക്കുന്നവരുടെ മരണവാർത്തയും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പലതാരങ്ങളും ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്താറുമുണ്ട്.

 

 

അതുപോലെയുള്ള ഒരു വ്യാജ പ്രചരണത്തെ തുടർന്ന് അവസരങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ച് അഭിനേത്രി ശാന്താ കുമാരി തുറന്നുപറയുകയാണ് . ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാജ പ്രചരണം കാരണം അഞ്ച് വർഷം കഷ്ടപ്പെട്ടു എന്നാണ് നടി പറയുന്നത്. ശാന്തകുമാരി പറഞ്ഞ വേദനിപ്പിക്കുന്ന വാക്കുകൾ ഇങ്ങനെ...

 

നടി പൗളി വിത്സന് നേരിടേണ്ടി വന്നത് പോലെ സമാനമായ സംഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് നടി ശാന്തകുമാരി പറയുന്നത്. ഇതിനെ തുടർന്ന് തനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും നഷ്ടമായെന്നും താരം പറയുന്നു. ആരൊക്കെയോ താൻ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയാണെന്നുളള വ്യാജ വാർത്ത പ്രചരിപ്പിച്ചു. ഇതറിഞ്ഞ പലരും തന്നെ കാണാൻ എത്തി. ഓപ്പറേഷൻ കഴിഞ്ഞെന്നു കരുതി പലരും സൂക്ഷിക്കാനും മരന്നൊക്കെ കഴിക്കണമെന്ന് പറഞ്ഞു. ഇതിനിടെ പല സിനിമകളിൽ നിന്നും അവസരം നഷ്ടപ്പെട്ടു. കൂടാതെ ലഭിച്ച മറ്റു പല അവസരങ്ങളും നഷ്ടപ്പെട്ടുവെന്നും താരം പറയുന്നു.

 

 

 

 

മമ്മൂട്ടി ചിത്രമായ തുറുപ്പ് ഗുലാനിൽ 5 ദിവസത്തെ ഷൂട്ടിനായി തന്നെ വിളിച്ചിരുന്നു. എന്നാൽ സർജറി കഴിഞ്ഞ് കിടക്കുകയാണെന്ന് കരുതി തനിക്ക് ഷൂട്ടിങ്ങിന് പോകൻ വാഹനം അയച്ചില്ല. പകരം മരുന്ന് കഴിച്ച് വിശ്രമിക്കാൻ അവർ പറഞ്ഞു. വിളിക്കുന്നവരൊക്കെ തന്നോട് ഇങ്ങനെ പറയാൻ തുടങ്ങി. അങ്ങനെ സിനിമയിലെ പല അവസരങ്ങളും നഷ്ടപ്പെടാൻ തുടങ്ങി. സിനിമയിലെ താരങ്ങളും സിനിമപ്രവർത്തകരുമൊക്കെ തനിക്ക് സാമ്പത്തിക സഹായവുമായി എത്തിയെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

 

 

ജഗതി ചേട്ടൻ സിദ്ധിഖ് ലാൽ സാറൊക്ക സഹായിച്ചിട്ടുണ്ട്. അതുപോലെ മോഹൻലാൽ ആന്റണി പെരുമ്പാവൂരിന്റെ കയ്യിലൊക്കെ പൈസ കൊടുത്ത് വിട്ടിട്ടുണ്ട്. ഒരു അസുഖമില്ലാത്ത തന്നെ കുറിച്ച് എന്തിനാണ് ഇങ്ങനെ പറഞ്ഞ് പറത്തുന്നതെന്നും നടി ചോദിക്കുന്നുണ്ട്. വ്യാജ വാർത്തയുടെ പേരിൽ അഞ്ച് വർഷം കഷ്ടപ്പെട്ടുവെന്നും ശാന്തകുമാരി പറഞ്ഞു. ഇതുവരെ താൻ ഒരു തെറ്റും ആരോടും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല. ആരുടേയെങ്കിലും കാര്യങ്ങൾ അറിയാമെങ്കിൽ തന്നെ ഒന്നും വിളിച്ച് പറഞ്ഞിട്ടില്ല. എന്തിനാണ് ഇങ്ങന ചെയ്തുവെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരുപാട് കഷ്ടപ്പെടുകയും വിഷമിക്കുകയും ചെയ്തതായി നടി അഭിമുഖത്തിൽ പറഞ്ഞു.

 

 

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് ശാന്തകുമാരി. ഇതിനോടകം തന്നെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ ചുവന്ന വിത്തുകൾഎന്ന ചിത്രത്തിലൂടെയാണ് നടി വെളളിത്തിരയിൽ എത്തുന്നത്. ഈ ചത്രത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത്. സീരിയലുകളിലും സജീവമാണ് ശാന്തകുമാരി. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരിയിലാണ് നിലവിൽ അഭിനയിക്കുന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ചാക്കോയും മേരിയിലും അഭിനയിക്കുന്നുണ്ട്.

 

 

ഞങ്ങൾക്ക് പറയാനുള്ളത് സോഷ്യൽ മീഡിയ ഒരു വെർച്വൽ ലോകം തന്നെയാണ്. അതൊരു കടലുപോലെയാണ്. ആ കടലിലേക്ക് വലിച്ചെറിയുന്ന നിരവധി പാഴ്വസ്തുക്കളാണ് ഇത്തരത്തിലുള്ള വാർത്തകൾ. അടുത്ത വീട്ടിലെ അടുക്കളയിൽ ഒളിഞ്ഞുനോക്കുന്ന ചില മലയാളികളുടെ പൊതുസ്വഭാവത്തെ ചൂഷണം ചെയ്തുതന്നെയാണ് ഈ പാഴ്വസ്തുക്കൾ വാരിയിടുന്നവർ ജീവിക്കുന്നത്. അതുകൊണ്ട് വാർത്തകൽ അതുപോലെ വിശ്വസിക്കാതെ സാമാന്യ ബോധത്തിൽ ചിന്തിക്കാൻ കൂടി തയ്യാറാകുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends