Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജ് അന്തരിച്ചു

10 JULY 2021 08:04 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത സംഗീത സംവിധായകന്‍ പൂക്കോട്ടൂര്‍ അറവങ്കര കൊറളിക്കാട് ബാബുരാജ് (53)​ അന്തരിച്ചു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്നലെ വൈകീട്ട് അഞ്ചോടെ അറവങ്കരയിലെ തറവാട്ടു ശ്മശാനത്തില്‍ സംസ്കരിച്ചു.

നിരവധി പ്രശസ്ത ഗായകര്‍ ബാബുരാജ് ഈണം നല്‍കിയ പാട്ടുകള്‍ പാടിയിട്ടുണ്ട്. യൂസഫലി കേച്ചേരി, കെ ജയകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്ബൂതിരി തുടങ്ങിയവരുടെ വരികള്‍ക്ക് ബാബുരാജ് ഈണം നല്‍കി. ദേവഗീതം, സായി വന്ദന, തേനിശല്‍, ദേവി വരദായിനി, ജയജയ ഭൈരവി തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ ബാബുരാജിന്റേതായുണ്ട്.

എസ്.പി.ബിയും ഹരിഹരനും കവിത കൃഷ്ണമൂർത്തിയുമെല്ലാം അണിനിരന്ന ദേവഗീതം എന്ന ഭക്തിഗാന സമാഹാരം ഏറെ പ്രശസ്തമായിരുന്നു. പ്രണവം ശങ്കരൻ നമ്പൂതിരി പാടിയ സായി സപ്തതിയും ഏറെ ശ്രദ്ധ നേടി. ആലങ്കോട് ലീലാകൃഷ്ണൻ വരികളെഴുതി നിസാ അസീസി പാടിയ ഗസൽ ആൽബവും ആസ്വാദകർക്ക് വിരുന്നായി.എഴുപതോളം രാഗങ്ങളെ ആധാരമാക്കി ബാബുരാജ് ഈണം നൽകിയ സായി സപ്തതി ഹിന്ദുസ്ഥാനി-കർണാട്ടിക് രാഗങ്ങളുടെ മനോഹര മിശ്രണമായിരുന്നു. വിഖ്യാത സിത്താർ വാദകൻ ഉസ്താദ് റഫീഖ് ഖാന്റെയും ശരത്ചന്ദ്ര മറാട്ടെയുടെയും കർണാടക സംഗീതജ്ഞൻ വെങ്കിട്ടരാമന്റെയും ശിഷ്യനായിരുന്നു.

പിതാവ് പരേതനായ ശങ്കുണ്ണി നായർ. മാതാവ് ദേവകിഅമ്മ. ഭാര്യ: ശാന്തി ബാബുരാജ്. മക്കൾ: ഗോകുൽകൃഷ്ണ, ദേവി പ്രിയ.സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, അനിൽ കുമാർ, സതീഷ് കുമാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends