Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സാമൂഹിക പ്രതിബന്ധതയുള്ള ഒരു ഫിലിം മേയ്ക്കര്‍ക്ക് എങ്ങനെയാണ് അതുചെയ്യാന്‍ സാധിക്കുക. അതിനു കഴിയില്ല. ബാക്കിയെല്ലാം സിനിമ കണ്ട് പ്രേക്ഷകര്‍ വിലയിരുത്തട്ടെ..' വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍

04 NOVEMBER 2021 02:04 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർ ഏവരും കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയാണ് കുറുപ്പ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനുപിന്നാലെ മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എന്നാൽ ചിത്രത്തില്‍ കുറുപ്പ് ആയി എത്തുന്ന ദുല്‍ഖറിന് മാസ് പരിവേഷം നല്‍കുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

എന്നാൽ പടത്തില്‍ ചെലപ്പോ വില്ലന്‍ ആയിട്ട് തന്നെ ദുല്‍ഖറിനെ കാണിക്കുമായിരിക്കും. പക്ഷെ പടം പ്രൊമോട്ട് ചെയ്യുന്ന രീതി ആണ് പ്രശ്നമെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. കുറുപ്പ് സ്പെഷ്യല്‍ ടീഷര്‍ട്ടും മാസ് പോസ്റ്ററും ഒക്കെ ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്നത്. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

'ഒരു പാവപ്പെട്ട മനുഷ്യനെ കൊലപ്പെടുത്തിയ ഒരാളെ എങ്ങനെയാണ് ഗ്ലോറിഫൈ ചെയ്യാന്‍ സാധിക്കുക? സാമൂഹിക പ്രതിബന്ധതയുള്ള ഒരു ഫിലിം മേയ്ക്കര്‍ക്ക് എങ്ങനെയാണ് അതുചെയ്യാന്‍ സാധിക്കുക. അതിനു കഴിയില്ല. ബാക്കിയെല്ലാം സിനിമ കണ്ട് പ്രേക്ഷകര്‍ വിലയിരുത്തട്ടെ', സംവിധായകന്‍ പറഞ്ഞു. നായകന്‍ തന്നെ പ്രതിനായകനാണ് ചിത്രത്തില്‍, അപ്പോള്‍ സിനിമയിലെ യഥാര്‍ഥ നായകന്‍ ആരാണ് എന്ന ചോദ്യത്തിന് താനത് ഇപ്പോഴേ പറഞ്ഞാല്‍ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കും.'എന്നായിരുന്നു ശ്രീനാഥിന്റെ മറുപടി.

അതേസമയം ചിത്രം റിലീസ് ആവാന്‍ ഇനി അധികം ദിവസങ്ങള്‍ ഇല്ലല്ലോയെന്നും പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ തങ്ങളും അക്ഷമരായി കാത്തിരിക്കുകയാണെന്നും യഥാര്‍ഥ നായകന്‍ ആരാണെന്ന് 12ന് അറിയാമെന്നും ശ്രീനാഥ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (10 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (16 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (29 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (42 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (13 hours ago)

Malayali Vartha Recommends