Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആദി സാർ കഥയിൽ തെറ്റുകാരനാകുമോ? ; 'അമ്മ പറഞ്ഞ കഥകൾ മാത്രമല്ലല്ലോ റാണിയമ്മയെ ഋഷി വെറുക്കാൻ കാരണങ്ങൾ നിരവധിയാണ്; എന്നിട്ടും ഋഷി എന്താണ് പ്രതികരിക്കാത്തത്?; കൂടെവിടെ പ്രേക്ഷകർ ചോദിക്കുന്നു!

04 DECEMBER 2021 02:28 PM IST
മലയാളി വാര്‍ത്ത

മലയാളി യൂത്തുകൾക്കിടയിൽ ഹരമായി മാറിയ പ്രണയ ജോഡികളാണ് ഋഷ്യ, അവരുടെ പ്രണയ കഥയ്ക്ക് മറ്റൊരു തുടക്കം ആയിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡ് എല്ലാ കൂടെവിടെ പ്രേക്ഷകരെയും നൊമ്പരപ്പെടുത്തിയ ഒന്നായിരുന്നു. അതിഥി ടീച്ചർ പറഞ്ഞ കഥയിൽ പ്രേക്ഷകർ ആഗ്രഹിച്ചപോലെ സ്‌ട്രോങ് ആയ ഒരു റീസൺ ഉണ്ട്. ആ റീസൺ ഇനിയും പറഞ്ഞു കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ .

റാണിയമ്മയെ ഇനി എങ്ങനെ ഫേസ് ചെയ്യും എന്നറിയാതെ ഋഷി ഇരിക്കുമ്പോൾ അതിഥി ടീച്ചർ പറയുന്നുണ്ട്. ചെയ്തതിൽ കുറ്റബോധം ഉണ്ടായിട്ടല്ല, കാരണം തെറ്റ് ചെയ്തതായിട്ട് തോന്നുന്നില്ല എന്നൊക്കെ. ശേഷം മിത്രയോട് പണ്ട് മുതലേ ഒരു ഇഷ്ടം ഉണ്ട് എന്ന കാര്യം ഞാൻ നിഷേധിക്കുന്നില്ല. എന്ന് ഋഷി പറഞ്ഞു. അത് കേട്ടുനിന്ന സൂര്യയുടെ മുഖം ആ സമയം ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?


അതങ്ങോട്ട് സൂര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ആ കുശുമ്പ് പിടിച്ച സൂര്യയെ കണ്ടപ്പോൾ നയനയുടെ ഋശ്യമാണ് ഓർമ്മവന്നത്. പിന്നെ അതിഥി ടീച്ചർ പഴയ കഥ പറഞ്ഞു തുടങ്ങി. ആ കഥ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ടീച്ചർ ഒരു കാര്യം പറയുന്നുണ്ട്. കഥയെല്ലാം അറിഞ്ഞു കഴിയുമ്പോൾ റാണിയെ നീ വെറുക്കണമെന്നോ എന്നെ നീ നൂറിരട്ടി സ്നേഹിക്കണമെന്നോ ഞാൻ പറയില്ല" എന്ന്.

അതായത് ആ കഥയിൽ ഉറപ്പായും വില്ലത്തി റാണിയമ്മയും കഷ്ട്ട നഷ്ട്ടങ്ങൾ അനുഭവിച്ചത് അതിഥി ടീച്ചറുമാണ്. അത് നമ്മൾ പ്രേക്ഷകർക്ക് ഊഹിക്കാം. എന്നാൽ ഋഷി അങ്ങനെ നമ്മുടെ രീതിയിൽ ഒരിക്കലും ചിന്തിക്കില്ലല്ലോ. ഋഷിയ്ക്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു വളർത്തിയ അമ്മയാണ് റാണിയമ്മ.

എന്നാൽ അതിഥി ടീച്ചറുടെ കഥ കേട്ടിട്ടുള്ള ഋഷി എങ്ങനെ ആകുമെന്നുള്ളത് നമുക്ക് കണ്ടറിയാം. ഇതുവരെ റാണിയെ കുറിച്ച് അതിഥി പറഞ്ഞ കഥയിലും ആദി സാറിനെ പിരിയുന്നതിനുള്ള സ്‌ട്രോങ് ആയിട്ടുള്ള റീസൺ ഉണ്ട്.

മാളിയേക്കലിലെ ആദ്യ മരുമകളായിരുന്നു അതിഥി ടീച്ചർ . അനന്ദനും ലക്ഷ്മിയും വിവാഹം ചെയ്യുന്നതിന് മുന്നേ ആദിയും അതിഥിയും വിവാഹിതരായിരുന്നു. റാണിയമ്മയുടെ ഒരു കൂട്ടുകാരിയെ ആയിരുന്നു ആദി സാറിനായിട്ട് റാണി കണ്ടുവച്ചത്. ആ ആഗ്രഹം നടക്കാതെ വന്നതോടെയാണ് അതിഥി ടീച്ചർ റാണിയമ്മയുടെ ശത്രു ആകുന്നത് .

അങ്ങനെ ആദി സാറിൽ നിന്നും അതിഥി ടീച്ചറെ അകറ്റാൻ റാണി ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു. ആദിയുടെ ഒരേയൊരു സഹോദരി. അതിന്റെ സ്നേഹം അദിയ്ക്കും ഉണ്ടാകുമല്ലോ? അങ്ങനെ അതിഥിയോട് എല്ലാം സഹിക്കാൻ ആദി സാർ പറഞ്ഞു...

അതുവരെ പ്രതികരിക്കാതിരുന്ന അതിഥി ടീച്ചർ റാണിയോട് പ്രതികരിക്കാൻ തുടങ്ങിയത് ഋഷി ജനിച്ചതിനു ശേഷമാണ് . ഋഷിയെ അതിഥിയിൽ നിന്നും അകറ്റാൻ തുടക്കം മുതൽ റാണിയമ്മ ശ്രമിച്ചു. കുഞ്ഞിന് മുലയൂട്ടാൻ പോലും റാണി അതിഥിയെ അനുവദിച്ചില്ല. ബേബി ഫുഡ് കൊടുത്തു കുഞ്ഞിന്റെ വയറ് നിറയ്ക്കുമായിരുന്നു. ആ ഒരു മുലപ്പാൽ ബന്ധം പോലും റാണിയമ്മ ഋഷിയ്ക്ക് നിഷേധിച്ചു. ആദി സാർ അത് ക്ഷമിച്ചെങ്കിലും അതിഥി ടീച്ചർ പിന്നെയും റാണിയോട് യുദ്ധം ചെയ്തു.

 

 

 

ആ യുദ്ധത്തിൽ പരാചയപ്പെട്ടതുകൊണ്ടാണ് അതിഥി ടീച്ചർ ഋഷിയെ ഉപേക്ഷിച്ചത് എങ്കിൽ ശരിക്കും കഥ ഫ്ലോപ്പ് ആയേനെ... ഋഷി ആദ്യം അങ്ങനെ തെറ്റുധരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടയിൽ കയറി ഋഷി അത് ചോദിക്കിക്കുന്നുണ്ട്. അതാണോ കാര്യമെന്ന്.. എന്നാൽ അതുമല്ല കാര്യം.

മാളിയേക്കലിൽ ഋഷിയ്‌ക്കൊപ്പം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കില്ല എന്ന് മനസിലായപ്പോൾ അതിഥി ഋഷിയെയും കൊണ്ട് അവിടെ നിന്നും ആലഞ്ചേരിയിലേക്ക് പോയി.. ആ സംഭവം നമ്പ്യാർ അങ്കിൾ പറഞ്ഞു നമ്മൾ കേട്ടതാണ്. ഒരു ദിവസം കുഞ്ഞിനേയും കൊണ്ട് അതിഥി തറവാട്ടിൽ വന്നു എന്നും പിന്നെ കുറെ കാലം അവിടെയിരുന്നു എന്നും നമ്പ്യാർ അങ്കിൾ പറഞ്ഞിരുന്നല്ലോ? അന്നാണ് മോൻ കുട്ടനെ എല്ലാവരും സ്നേഹിക്കുന്നതും കളിപ്പിക്കുന്നതുമൊക്കെ.

പക്ഷെ ഈ സമയം മാളിയേക്കലിൽ റാണിയമ്മ ഋഷിയെ തിരിച്ചു പിടിക്കാൻ വൃത്തികെട്ട പല കളികളും നടത്തുന്നുണ്ടായിരുന്നു . അതിനിടയിൽ ആദി സാർ ആലഞ്ചേരിയിൽ ചെല്ലുന്നതും റാണി അറിഞ്ഞിട്ട് വീണ്ടും പ്രശ്നമുണ്ടായി. പക്ഷെ പിന്നെ ആദി സാർ അതിഥി ടീച്ചറെയും ഋഷിയെയും മാളിയേക്കലിലേക്ക് കൂട്ടികൊണ്ട് പോയി. അതും നമ്പ്യാർ അങ്കിൾ പറഞ്ഞ കഥയിൽ ഉണ്ടായിരുന്നു.

 

ആ സമയത്താണ് അതിഥി ടീച്ചർ വീണ്ടും പ്രെഗ്നെന്റ ആകുന്നതും.. അതൊരു പെൺകുഞ്ഞായിരുന്നു, ആ കുഞ്ഞ് ജനിക്കും മുന്നേ തന്നെ അതിനെ അവർ ഇല്ലാതാക്കി. അതെങ്ങനെ എന്നുള്ളത് പറയുന്നില്ല. പക്ഷെ ആ സംഭവത്തിന് ശേഷമാണ് ആലഞ്ചേരിയിലേക്ക് എല്ലാം നഷ്ട്ടപ്പെട്ടവളേ പോലെ ഒരു മഴയത്ത് അതിഥി കയറിച്ചെല്ലുന്നത്. അതിനെ കുറിച്ചും നമ്പ്യാർ അങ്കിൾ പറഞ്ഞിരുന്നു.

ആ കുഞ്ഞിനെ നഷ്ട്ടപ്പെടുത്തിയതിന് പിന്നിൽ ജഗന്റെ പേരും കടന്നുവരുന്നുണ്ട്. അത് അതിഥിയ്ക്ക് ജഗനിൽ ഉണ്ടായ കുഞ്ഞാണ് എന്ന് റാണി പറഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഇത് കേൾക്കുമ്പോൾ ഋഷിയുടെ മുഖം മാറുന്നുണ്ട്. ജഗൻ അതിഥി ടീച്ചറെ കാണാൻ വന്നതോടുകൂടി റാണിയമ്മ കൂടുതൽ പ്രശ്‌നം ഉണ്ടാക്കി എന്നും കൂടി പറയുന്നുണ്ട്. അപ്പോഴും ഋഷിയുടെ നോട്ടത്തിൽ അടക്കിപ്പിടിച്ച ദേഷ്യം കാണാം. അപ്പോൾ ജഗനും റാണിയമ്മയും ഒന്നിച്ചു നിന്നാണ് ടീച്ചറുടെ ജീവിതം ഇതുപോലെ നശിപ്പിച്ചത്. ഇത് അതിഥി ടീച്ചർ പറഞ്ഞ റാണിയമ്മയുടെ കഥയാണ്.

ടീച്ചർ പറയാത്ത , ഋഷിയ്ക്ക് നേരിൽ ബോധ്യമായ മറ്റൊരു കഥയുണ്ട്. സൂര്യയെ കരിപ്പെട്ടി സാബു തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കഥ. ആ കഥയുടെ വിസ്താരം എങ്ങും നടന്നുകണ്ടില്ലല്ലോ പിള്ളേച്ചാ... ഋഷിയ്ക്ക് ഇതും ഒരു സ്ട്രോങ്ങ് റീസൺ ആയില്ലെങ്കിൽ ഋഷി ശരിക്കും ഒരു യുക്തിയില്ലാത്ത കഥാപാത്രമാണെന്ന് പറയേണ്ടി വരും.

അതിഥി ടീച്ചറെ കടത്തിക്കൊണ്ട് പോയത്, ഹോസ്റ്റൽ പ്രശ്നത്തിൽ റാണിയമ്മയ്ക്കുണ്ടായിരുന്ന പങ്ക്, അന്നത്തെ കോപ്പി അടി പ്രശ്‌നം സൂര്യയെ ദ്രോഹിച്ചത്.. അങ്ങെനെ കുറെയേറെ കഥകൾ ഉണ്ട്. അതെല്ലാം ചേർന്നാൽ തന്നെ റാണിയമ്മയെ വെറുക്കാനുള്ള റീസൺ ആകും. പിന്നെ അതിഥി ടീച്ചറുടെ കാര്യത്തിൽ നമുക്ക് ഇനിയും കഥകൾ അറിയാനുണ്ട്. എല്ലാം അറിയുമ്പോൾ ഋഷി എന്ത് തീരുമാനം എടുക്കുമെന്ന് കണ്ടറിയാം.

 

ഒരു മിനിറ്റ് ഇടേണ്ട ജനറൽ പ്രൊമോ നാൽപ്പത് സെക്കൻഡ് ആക്കി കുറച്ച് ഒരു ട്വിസ്റ്റും നിങ്ങൾക്ക് കാണിച്ചുതരില്ല എന്ന് പറഞ്ഞു പിശുക്കുന്ന ഉപ്ലൂ മാമൻ ഒരു വശത്ത് ഇരിക്കുന്നതുകൊണ്ട് അടുത്ത ആഴ്‌ചയിൽ എന്തൊക്കെയെന്നുള്ളത് എല്ലാവരും ഒരു മിന്നായം പോലെ മാത്രമേ കണ്ട് കാണാൻ സാധ്യതയുള്ളൂ. ഞാനും അത്രയും മാത്രമേ കണ്ടോളു. ഇനി ഒരു വീഡിയോ കൂടി വരുമെന്ന് പ്രതീക്ഷിക്കാം ... അതിൽ ഋഷി സൂര്യ പ്രണയ നിമിഷങ്ങളെ കുറിച്ച് പറയട്ടെ... പറയണേ ഉപ്ലൂ മാമ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends