Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി

07 DECEMBER 2021 01:36 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ഇന്നും തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. താരത്തിന്റെ അവേശം നിറഞ്ഞ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം ഇന്ന് രാജ്യസഭ എംപി കൂടിയാണ്. ഒരു കാലാകരനെന്നതില്‍ ഉപരി മികച്ച ഒരു പൊതുപ്രവര്‍ത്തന്‍ കൂടിയാണ് അദ്ദേഹം. സിനിമയിലും രാഷ്രീയത്തിലും സജീവമായ അദ്ദേഹം അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ നേരിട്ടെത്താറുണ്ട്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.

തന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചതായി നടനും എം പിയുമായ സുരേഷ് ഗോപി. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. രണ്ടാംഭാവത്തിന്റെ പരാജയം ഏറെ തളര്‍ത്തി, അതിനു ശേഷമാണ് സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നത്. തന്നെ അനാവശ്യമായി വിമര്‍ശിക്കുന്നവരില്‍ പലരും താല്‍ക്കാലിക സൗകര്യത്തിനുവേണ്ടിയാണ് ഇത് ചെയ്യുന്നത് .

ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ചാല്‍ എല്ലാം തിരുത്തിപ്പറയും. അന്ന് അവര്‍ തന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അതെല്ലാം മുകളിലിരുന്ന് താന്‍ കേള്‍ക്കുമെന്നും അദ്ദേഹംപറയുകയുണ്ടായി.

അതേസമയം, അഭിനയവുമായി ബന്ധപ്പെട്ട മകന്റെ കാര്യങ്ങളിൽ താൻ ഇടപെടാതിരുന്നതിൽ ദുഖമുണ്ടെന്ന് നടൻ സുരേഷ് ഗോപി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരുന്നു. മക്കൾ അവരുടെ വഴിക്ക് നീങ്ങട്ടെ എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും, എന്നാൽ ഗോകുലിന്റെ ഒരു പ്രകടനം തിയേറ്ററിൽ കണ്ടപ്പോൾ ഡബ്ബിംഗ് തിയേറ്ററിൽ താൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി എന്നും സുരേഷ് ഗോപി പറഞ്ഞു. പടം കണ്ടുകൊണ്ടിരുന്നപ്പോൾ ഒരിടത്താണ് ഒരു അച്ഛൻ എന്ന നിലയിൽ വലിയൊരു മഹാപാപിയാണെന്ന് തോന്നിയെന്നും താരം വെളിപ്പെടുത്തി.

സുരേഷാഗോപിയുടെ വാക്കുകൾ ഇങ്ങനെ;


എന്റെ മകൻ വന്നതും, ഇന്ന് നടന്നു നീങ്ങുന്നതും, നാളെ ഒരു ഓട്ടക്കാരനാകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതുമൊന്നും ഞാൻ കാണുന്നില്ല. ഒരു മില്ലി മീറ്ററിന്റെ ഫ്രാക്ഷൻ പോലും അവനെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല. അവനൊരു നിർദേശം പോലും കൊടുക്കുന്നില്ല. ഇരയാണ് അവന്റെ ഒരു സിനിമ എന്ന നിലയിൽ ആദ്യമായി തിയേറ്ററിൽ പോയി കാണുന്നത്. അതും എന്റെ ഭാര്യ നിർബന്ധിച്ചതുകൊണ്ട്. അവന്റെ മനസിനെ വല്ലാതെ അത് ബാധിക്കുന്നുണ്ടാകണം എന്നുപറഞ്ഞതുകൊണ്ട് തിയേറ്ററിൽ പോയി കണ്ടു.പടം കണ്ടുകൊണ്ടിരുന്നപ്പോൾ ഒരിടത്താണ് ഒരു അച്ഛൻ എന്ന നിലയിൽ വലിയൊരു മഹാപാപിയാണെന്ന് തോന്നൽ എനിക്കുണ്ടായത്.

കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു. ചാൻസ് വാങ്ങികൊടുക്കുന്നതിനോ പ്രൊമോട്ട് ചെയ്യുന്നതിനോ അല്ല, ഇന്നുവരെ ഞാനത് ആർക്കും ചെയ‌്തിട്ടുമില്ല. അവന്റെ ക്രിയേറ്റീവ് എബിലിറ്റി വളർത്തുന്നതിന് വേണ്ടി എനിക്ക് പ്രാപ്യമായ ഒരു എക്‌സ്‌പീരിയൻസുണ്ട്. അതിന്റെ ഒരംശം ഞാൻ നൽകണ്ടേ? ഞാനല്ലേ അവന് എല്ലാം നൽകിയത്. സിനിമയിലെ ഒരു സീനിൽ അവൻ ഡബ്ബ് ചെയ‌്ത സമയത്ത്, ഡബ്ബിംഗ് തിയേറ്ററിൽ ഞാനുണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിപ്പോയി. ഒന്നുകൂടി എന്റെ കുഞ്ഞിന് എനിക്ക് നന്നാക്കാമായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends