Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'രഞ്ജു രഞ്ജിമാറിനു വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്ന്, ഉടനെ വിവാഹം ഉണ്ടാകുമെന്നും കേട്ടപ്പോൾ സുഖം തോന്നി! വിദേശത്ത് ഹാ... ഹാാാ... എന്ത് രസം എനിക്ക് വില കൂടിയ കാർ, വീട് ഇവയൊക്കെ വാങ്ങി തരുന്നത് അയളാണത്രെ. എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാൽ അത് നിങ്ങളോട് പറയുവാൻ എനിക്ക് ഒരു മടിയുമില്ല...' വ്യാജവാർത്തകളോട് പ്രതികരിച്ച് രഞ്ജു രഞ്ജിമാർ

31 DECEMBER 2021 10:05 AM IST
മലയാളി വാര്‍ത്ത

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാര്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാ ലോകത്ത് ഏറെ സജീവമാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് രഞ്ജുരഞ്ജിമാര്‍.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഗോസിപ്പുകൾ പടച്ച് വിടുന്നവരുടെ ശ്രദ്ധയ്ക്ക്, എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാൽ അത് നിങ്ങളോട് പറയുവാൻ എനിക്ക് ഒരു മടിയുമില്ല അതൊരിക്കലും ഒളിക്കേണ്ട ആവശ്യവുമില്ല, എന്റെ പല ഇന്റർവ്യൂകളിലും ഞാൻ പറഞ്ഞിട്ടുണ്ട് വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല അത്തരം കാര്യങ്ങൾ എന്റെ ചിന്തയിൽ ഇല്ല എന്ന്, എന്നാൽ ഈ അടുത്തു എന്നോട് ചിലർ പറയുകയുണ്ടായി, രഞ്ജു രഞ്ജിമാറിനു വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്ന്, ഉടനെ വിവാഹം ഉണ്ടാകുമെന്നും കേട്ടപ്പോൾ സുഖം തോന്നി വിദേശത്ത് ഹാ ഹാാാ എന്ത് രസം എനിക്ക് വില കൂടിയ car, വീട് ഇവയൊക്കെ വാങ്ങി തരുന്നത് അയളാണത്രെ, അല്ല അപ്പോൾ ഞാൻ പണിയെടുക്കുന്നത് ചോരക്കാൻ ആണോ----- കളെ, സഹോദരങ്ങളെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ വിവാഹമെന്നത് എന്താണെന്നും അത് നമ്മൾക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ, ആരെയെങ്കിലും വിവാഹം കഴിച്ച പേരിനു വേണ്ടി ജീവിക്കാനോ, പ്രഹസനം കാണിക്കുവാനും ഞാൻ തയ്യാറല്ല.


കാരണം ഞാൻ എന്നെ പറ്റി കൂടുതൽ മനസ്സിലാക്കിയിട്ടുണ്ട്, ഈ സമൂഹത്തെ പറ്റി കൂടുതൽ പഠിച്ചിട്ടുണ്ട്, ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം, എനിക്ക് ഊഹിച്ചെടുക്കാൻ എടുക്കാൻ കഴിയും, ഒരുതരം ക്യൂരിയോസിറ്റിയിൽ നിന്ന് ഉടൻ എടുക്കേണ്ടതല്ല വിവാഹം,, ഞങ്ങൾക്കിടയിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം പ്രണയങ്ങളും വിവാഹങ്ങളും ആയുസ്സ്ന്റെ കാര്യത്തിൽ വളരെ വീക്ക് ആണ്, എന്നുകരുതി വിവാഹ ജീവിതം സക്സസ് അല്ല എന്നല്ല ഞാൻ പറയുന്നത്, പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തൽക്കാലം ഞാൻ ഇല്ല,

ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമർശിക്കാനും കഥകൾ ഉണ്ടാക്കാനും നിങ്ങൾ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാൻ ശ്രമിക്കൂ,, അല്ലെങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി പഠിക്കാൻ ശ്രമിക്കൂ ഒരാളെ പറ്റി എന്ത് തോന്നിയവാസം പറയാം എന്നുള്ള നിങ്ങളുടെയൊക്കെ ധാരണയ്ക്ക് മുൻപിൽ തലകുനിച്ച് പതറാൻ ഉള്ളതല്ല എന്റെ ജീവിതം, എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വളരെ വ്യത്യസ്തമാണ് ഈ വേദനകളും വേദനകളും സഹിച്ച് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നുവെങ്കിൽ ഇതിനേക്കാളേറെ കഷ്ടപ്പാടുകൾ ഞാൻ സഹിച്ചിട്ടുണ്ട് ഇനിയും സഹിക്കും, അപ്പോൾ പറഞ്ഞു വന്നത് മറ്റൊന്നുമല്ല, എനിക്ക് പ്രണയം ഉണ്ടെങ്കിൽ, എനിക്ക് വിവാഹം ഉണ്ടെങ്കിൽ അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ്, നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക എന്റെ പുറകെ നടക്കാതെ വിഡ്ഢികൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (52 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends