Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

ജയന്തിയോട് കയർത്ത് അഞ്ജു; അഞ്ജുവിനും കുടുംബത്തിനും ആശ്വാസമായി ശിവൻ; ശിവേട്ടോയ്..രാത്രി വരുന്നതൊക്കെ കൊള്ളാം… ആ പായ മറക്കരുത് .. ഡയറക്ടർ ഓർമിപ്പിക്കും എന്നറിയാം.. എന്നാലും പറഞ്ഞതാണ്; ശിവേട്ടനെ ട്രോളി സാന്ത്വനം പ്രേക്ഷകർ !

31 DECEMBER 2021 03:35 PM IST
മലയാളി വാര്‍ത്ത

മലയാള സീരിയലുകളിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സാന്ത്വനം മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇപ്പോൾ ശിവൻ അഞ്ജലിയുടെ അമ്മയുടെ മനസ്സിൽ ഹീറോയായി നിൽക്കുകയാണ് . താങ്ങു തണലുമായി ശിവൻ ഇങ്ങനെ അവർക്ക് ഒപ്പം ഉണ്ട് . അഞ്ജലി കൂടുതൽ ശിവനോട് അടുക്കുകയാണ് .... കൂടുതൽ ശിവനെ മനസിലാക്കുകയാണ് . പക്ഷെ നമ്മുടെ അപ്പുക്കിളി അകെ സങ്കടത്തിലാണ് . അമരാവതിയിലാണെങ്കിലും അപർണയുടെ മനസ് സാന്ത്വനത്തിൽ തന്നെയാണ്. സാന്ത്വനത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന അപ്പുവിനെ തടയുന്നത് തമ്പിയാണ്. അപർണ ഗർഭിണിയായതോടെ മകളോടുള്ള പിണക്കമെല്ലാം മാറ്റിവെച്ച് തമ്പി സാന്ത്വനത്തിൽ എത്തി. മകളെയും മരുമകനെയും കൂട്ടികൊണ്ടു പോകുകയും ചെയ്തു .... സാന്ത്വനത്തിൽ നിന്ന് ഹരിയെയും അപ്പുവിനെയും അടർത്തി മാറ്റാൻ ശ്രമിക്കുന്നുണ്ട്.

ഇന്നലത്തെ എപ്പിസോഡിൽ തന്റെ സങ്കടം പറയാൻ അപർണ ദേവിയെ വിളിക്കുന്നുണ്ട് . ആദ്യം വലിയ ജാഡയിട്ടു സംസാരിക്കുന്ന ദേവി പിന്നീട് അപ്പുവിന്റെ സങ്കടം കാണുമ്പോൾ ആശ്വസിപ്പിക്കുന്നുണ്ട് . വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾക്ക് പിന്നെ രണ്ട് വീടുണ്ട് എന്ന് പറഞ്ഞ് ദേവി അപർണയെ സമാധാനിപ്പിക്കുന്നുണ്ട്. ഒരിടത്ത് നിൽക്കുമ്പോൾ മറ്റെയിടമാണ് കൂടുതൽ സുഖമെന്ന് തോന്നും, മറിച്ചും. അപ്പുവിനെ പിടിച്ചു നിർത്താൻ നോക്കുകയാണ് തമ്പി .... അപ്പുവിന്റെ മനസ്സിൽ സാന്ത്വനത്തിലുള്ളവരെ മോശം ആക്കാൻ ഒക്കെ ശ്രമിക്കുന്നുണ്ട്. അഞ്‌ജലി ഗർഭിണിയാവുന്നതോടെ സാന്ത്വനത്തിൽ മോൾ ഒറ്റപ്പെടും എന്നാണ് തമ്പി മകളോട് പറയുന്നത്.

 

അതേ സമയം ആശുപത്രിയിലെത്തിയ സാവിത്രിക്ക് ഡോക്ടർ സർജറി നിർദ്ദേശിക്കുന്നുണ്ട്. ശിവനോടാണ് ഡോക്ടർ സാവിത്രിയുടെ രോഗാവസ്ഥ വിശദമാക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ശിവനെ എപ്പിസോഡുകളിൽ കാണ്ടതാണല്ലോ. സാവിത്രി അമ്മായിക്ക് വാൽവ് സബന്ധമായ പ്രശ്നം ഉണ്ടെന്നാണ് ഡോക്ടർ ശിവനോട് പറയുന്നത് . മരുന്നു കൊണ്ട് മാറിയില്ലെങ്കിൽ ഓപ്പറേഷൻ വേണ്ടി വരും എന്ന് പറയുന്നുണ്ട് . പക്ഷെ ശിവൻ ഇത് ഒന്നും അഞ്ജലിയോടും സാവിത്രിയോടും പറയുന്നില്ല ....


ഇന്നലത്തെ എപ്പിസോഡിൽ ഹരിടെ 'അമ്മ അപ്പു ഹരിയെ ഇനിയും മനസിലാക്കിയട്ടില്ല.. എന്ന് പറയുന്നുണ്ട്. അല്ല അതിന് ഹരി എപ്പോഴാണ് അപ്പുവിനെ മനസ്സിലാക്കിയിട്ടുള്ളത് .
ജയന്തിയെ പൊളിച്ചടുക്കി അഞ്ജു... അഞ്ജുവിനും കുടുംബത്തിനും ആശ്വാസമായി ശിവൻ.

ശിവൻ - സാവിത്രി ബന്ധം നന്നായി കാണണം എന്ന് ആഗ്രഹിച്ചിരുന്നവരാണ് സാന്ത്വനം പ്രേക്ഷകർ . അങ്ങനെ കാണുന്നതിൽ സന്തോഷവും ഉണ്ട്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും അതെല്ലാം മറന്ന് ശിവൻ സാവിത്രിയുടെ കാര്യങ്ങളിൽ ഉത്തരവാദിത്തം കാണിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ ചില കാര്യങ്ങൾ പറയാതെ വയ്യ. ശിവൻ നല്ലവൻ ആണെന്ന് തിരിച്ചറിയുന്ന സാവിത്രി അത് വരെ ചെയ്തതിനും പറഞ്ഞതിനും ശിവനോട് മാപ്പ് പറഞ്ഞ്, കരഞ്ഞ് തൊഴുതു നല്ല കാര്യം, സാവിത്രി ചെയ്ത തെറ്റ് തിരുത്തുന്നു, പ്രായം കണക്കിൽ എടുക്കാതെ മരുമകനോടു അവർ മാപ്പ് പറയുന്നു.

 

പക്ഷേ തിരിച്ച് ഒരു മാപ്പ് ശിവൻ പറയുന്നത് കാണിക്കുന്നുണ്ടോ? ശിവൻ ഇത്ര നാളും വളരെ നന്നായി ആണോ സാവിത്രിയോട് പെരുമാറിയിരുന്നത്? അവരെ രാക്ഷസി എന്ന് വിളിച്ചിട്ടുണ്ട്, അവരുടെ മകളായത് ആണ് അഞ്ജലിയുടെ ശാപം എന്ന് പറഞ്ഞിട്ടുണ്ട്, സാവിത്രിയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്, ഇറങ്ങിയില്ലെങ്കിൽ ചവിട്ടി ഇറക്കും എന്ന് പറഞ്ഞിട്ടുണ്ട്! 'ഇത് വരെ ഞാൻ പറഞ്ഞതിനും മാപ്പ് അമ്മായി' എന്ന് ഒരു വാക്ക് ശിവൻ പറയാത്തത് എന്ത് കൊണ്ടാണ്? അറ്റ്ലീസ്റ്റ് അങ്ങനെ ചെയ്തതിലും പറഞ്ഞതിലും ഒരു കുറ്റ ബോധം സ്വയം തോന്നുന്നത് പോലും കാണിക്കുന്നില്ല! ഹീറോ സ്വന്തം തെറ്റ് സമ്മതിച്ചാൽ ഹീറോയിസം ഒട്ടും കുറയില്ല. ഹീറോ ഇന്നേ വരെ ഒരു തെറ്റും ചെയ്തിട്ടില്ല, എല്ലാവരും നായകനോടു മാപ്പ് പറയട്ടെ അതല്ലേ ഹീറോയിസം എന്ന് രീതിയാണ്. ഇതിലും വലിയ വലിയ ദ്രോഹം ചെയ്ത തമ്പിയോട് അപ്പുവിൻ്റെ സന്തോഷത്തിന് മാപ്പ് പറയാം എങ്കിൽ, സ്വന്തം ഭാര്യയുടെ അമ്മയോട് പല തവണ മോശമായി പെരുമാറിയതിന് ഒരു മാപ്പ് പറയാം .

 

 

 

സാവിത്രി അമ്മായിയെക്കൊണ്ട് അഞ്ചു ശിവനും മടങ്ങി വരുന്നുണ്ട് അതാണ് പുതിയ പ്രൊമോയിൽ കാണിക്കുന്നത് . ശിവന്റെ കൈയിൽ നിന്ന് ഒരുപാട് പണം ചിലവായിട്ടുണ്ട് എന്ന് സാവിത്രി ശങ്കരനോട് പറയുന്നുണ്ട് . അതിനെന്താ അത് നമ്മൾക്ക് തിരിച്ചു കൊടുക്കാം എന്ന അയാൾ പറയുമ്പോൾ അങ്ങനെ കൊടുത്താൽ ശിവേട്ടൻ അത് വാങ്ങുമോ എന്ന് ചോദിക്കുന്നുണ്ട് അഞ്ജലി .

 

ശിവനെ കുറ്റപ്പെടുത്താൻ നോക്കുകയാണ് ജയന്തി .നിന്റെ സ്വർണം പണയം വെച്ച കാശിന്റെ ഒരു പങ്ക് ശിവന്റെ കൈയിൽ ഉണ്ട് അതിൽ നിന്ന് എടുത്താണ് ഹോസ്പിറ്റലിൽ അടച്ചത് എന്നൊക്കെ പറയുന്നുണ്ട്.. അതിനെ അഞ്ജലി നല്ല മറുപടി കൊടുക്കുന്നുണ്ട് . എന്റെ ഭര്ത്താവിനെ വലതു പറഞ്ഞാൽ പ്രായം ഞാൻ അങ് മറക്കും എന്ന് പറയുന്നുണ്ട്. ശങ്കരമാമ മകനില്ലാത്ത വിഷമം ശിവനോട് പറയുന്നുണ്ട് എന്റെ സങ്കടം കണ്ടിട്ട് ദൈവം തന്ന മകനാണ് ശിവൻ എന്ന് പറയുന്നുണ്ട് .. ഇന്നത്തെ കാലത്തു മകനും , മകളും തമ്മിൽ എന്ത് വ്യത്യാസം.. റിഗ്രെസ്സിവ് ഡയലോഗ്സ് കൊണ്ട് വെറുപ്പിക്കരുത് പ്ലീസ് ....

 

ഇന്നത്തെ തലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി അഞ്ജലിയെയും , അപ്പുവിനെയും കാണിക്കുക. അച്ഛന്റെയും അമ്മയുടെയും സംരക്ഷണം ഏറ്റെടുക്കുന്ന , അവരുടെ കടങ്ങൾ വീട്ടുന്ന , സാമ്പത്തികസുരക്ഷ ഭദ്രം ആകുന്ന കാര്യപ്രാപ്തി ഉള്ള മകൾ ആകണം അഞ്ജലി. അത് പോലെ അപ്പുവും തമ്പിയുടെ ബിസിനെസ്സിൽ സഹായിക്കുക. മകനില്ലാതെ പോയി എന്ന് വിഷമിക്കുന്ന ശങ്കരനും , മരുമകനെ ബിസിനസ് ഏല്പിക്കാൻ നോക്കുന്ന തമ്പിയും പാട്രിയാർക്കിയെ ഉയർത്തിപ്പിടിക്കുന്നു.. ഒരു മകൻ ചെയ്യുന്നതെല്ലാം ഒരു മകൾക്കും ചെയ്യാൻ കഴിയും.. ദേ 2022 ആയി . എന്നിട്ടും ഇങ്ങനെ ഉള്ള ടോക്സിക് ആശയങ്ങൾ പറയാതിരിക്കു എന്റെ റൈറ്റർ മാമ്മ


പുതിയ പ്രൊമയിൽ അഞ്ജുവിന്റെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ ശിവൻ പോകുന്നുണ്ട് ... അഞ്ജുവിനെ അവിടെ നിർത്തിയാണ് പോകുന്നത്. ശിവൻ കടയിലേക്ക് പോകുന്നതായിരിക്കും ..ശിവൻ ഇറങ്ങുമ്പോൾ ഇന്ന് രാത്രി വരുമോ എന്ന് ചോദിക്കുന്നുണ്ട് .. വരം എന്ന് പറഞ്ഞാണ് ശിവൻ പോകുന്നത്. അപ്പോൾ ഇന്ന് എന്തായാലും നമ്മുടെ ശിവേട്ടൻ അഞ്ജുവിന്റെ വീട്ടിൽ രാത്രി തങ്ങുമായിരിക്കും. ശിവേട്ടോയ്..രാത്രി വരുന്നതൊക്കെ കൊള്ളാം… ആ പായ മറക്കരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ.. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്  (42 minutes ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്..... തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.... മെയ് ഒന്ന്, രണ്ട് തീയതികളി  (47 minutes ago)

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു...  (1 hour ago)

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു  (2 hours ago)

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്  (2 hours ago)

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവ  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (3 hours ago)

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (3 hours ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (3 hours ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (4 hours ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (4 hours ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (5 hours ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (5 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (5 hours ago)

Malayali Vartha Recommends