മികച്ച വീട്ടമ്മ, കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട് വാണിയെക്കുറിച്ച് പറയാന്‍ വാക്കുകളില്ലാതെ ബാബുരാജ് ഒപ്പം വാണിയുടെ തിരിച്ചുവരവിനെക്കുറിച്ചും

വാണി വിശ്വനാഥ് നായിക വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സിനിയില്‍ നായകന്റെ ഇടികൊണ്ടു നിന്നിരുന്ന ബാബുരാജിനെ കല്യാണം കഴിക്കുന്നത്. വാണിക്കതില്‍ പരിഭവമില്ല, നല്ല ഭാര്യാഭര്‍ത്താക്കന്‍മാര്‍ അങ്ങനാണ് ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി അഡ്ജസ്റ്റുചെയ്യും അത് ഏത് കാര്യത്തിലായാലും വാണി വിശ്വനാഥിനെക്കുറിച്ച് ബാബുരാജിന്റെ അഭിപ്രായം. ആവേശത്തില്‍ കല്യാണം കഴിച്ച് വീണ്ടും സിനിമയിലേക്ക് വരുന്ന നായികമാരുള്ള കാലത്താണ് ഇതെന്നോര്‍ക്കണം, വീടും കുടുംബവും കഴിഞ്ഞേ വാണിക്കെന്തും ഉള്ളൂ. മക്കളായ ആര്‍ച്ചയ്ക്കും ആര്‍ദ്രക്കും ശ്രദ്ധ വേണ്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു വാണി. മലയാള സിനിമയില്‍ നിന്നു വിട്ടു നിന്ന ഈ കാലയളവില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ ശ്രദ്ധിച്ച് ജീവിക്കുകയായിരുന്നു വാണി.
ഒരു ഇടവേളയ്ക്കു ശേഷം ചലച്ചിത്ര മേഖലയിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് വാണി. തെലുങ്കില്‍ ഒരു ചിത്രം ചെയ്യുന്നുണ്ട്.മലയാളത്തില്‍ ഇറങ്ങാന്‍ പോവുന്ന ചിത്രത്തില്‍ പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. താന്‍ മടങ്ങി വരുന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ബാബുരാജിനാണെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വാണി നായികയായി തിളങ്ങി നിന്നിരുന്ന കാലത്ത് ബാബുരാജ് വില്ലന്‍ ആയിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഇറങ്ങിയതിനു ശേഷമാണ് ബാബുരാജ് കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നത്. അതിനു ശേഷം മായാമോഹിനിയിലൂടെയും അദ്ദേഹം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. നോട്ടി പ്രഫസര്‍ എന്ന ചിത്രത്തില്‍ നായക വേഷവും അദ്ദേഹം ചെയ്തിട്ടുണ്ട്.
എന്നാല്‍ ബാബുരാജ് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതു തന്നെയാണ് വാണിക്കും മക്കള്‍ക്കും താത്പര്യം. വാണിയുടെ പ്രോത്സാഹനം കൊണ്ടാണ് തനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചതെന്ന് ബാബുരാജും പറയുന്നു. ജീവിതത്തില്‍ ഒരു കയറ്റമുണ്ടെങ്കില്‍ ഇറക്കവുമുണ്ടാവും ഉണ്ടാവും എന്നാണ് വാണിക്ക് പറയാന്‍ ഉള്ളത്.
മക്കളുടെയും എന്റെയും കാര്യം നോക്കുന്ന വാണി പട്ടാളച്ചിട്ടക്കാരിയാണെന്നാണ് ബാബുരാജ് പറയുന്നത്.
നൂറിലേറെ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ വാണി 12 വര്‍ഷമായി ബാബുരാജിന്റെ ഭാര്യയായ ഉത്തമ വീട്ടമ്മയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























