1000 കോടിയുടെ സിനിമയുമായി രാജമൗലി വീണ്ടും എത്തുന്നു

ചരിത്ര വിജയം സൃഷ്ടിച്ച ബാഹുബലിയ്്ക്ക് പിന്നാലെ മറ്റൊരു ചിത്രവുമായി സംവിധായകന്‍ എസ് എസ് രാജമൗലി എത്തുന്നു. രാജമൗലി അടുത്ത ചിത്രം എടുക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍. ആയിരം കോടി രൂപയുടെ സിനിമയുമായാണ് രാജമൗലി എത്തുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി തയാറെടുക്കുമ്പോള്‍ പുതിയ പ്രോജക്ടിന്റെ തിരക്കഥ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം കടന്നു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരം കോടിയാണ് അടുത്ത പ്രോജക്ടിന്റെ ബഡ്ജറ്റ്. ഗരുഡ എന്നു പേരിട്ടിരിക്കുന്ന ചിത്രം മഹാഭാരത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധഭാഷകളിലുള്ള സൂപ്പര്‍താരങ്ങളെ ഈ ചിത്രത്തിലൂടെ ഒന്നിപ്പിക്കാനാണ് രാജമൗലി ശ്രമിക്കുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ അച്ഛനുമായ വിജയേന്ദ്രപ്രസാദിന്റേതാണ് കഥ. ഹോളിവുഡിന്റെ അള്‍ട്രാ റേഞ്ച് ഗ്രാഫിക്‌സുകളും വിഷ്വല്‍ ഇഫക്ട്‌സും ചിത്രത്തിനായി ഉപയോഗിക്കും. രാജമൗലിയുടെ സ്വപ്നപദ്ധതിയില്‍ ഒന്നുകൂടിയാണ് ഗരുഡ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























