ഗോസിപ്പുകളെ മൈന്‍ഡ് ചെയ്യാറില്ല, രമ്യ നമ്പീശന്‍

സിനിമ എന്റെ പാഷന്‍: ഗോസിപ്പുകളെ മൈന്‍ഡ് ചെയ്യാറില്ല, ചിലതെല്ലാം കേട്ട് ഞാന്‍ തന്നെ ചരിക്കാറുണ്ട്. ഈ ആളുകള്‍ക്ക് ഒരു പണിയും ഇല്ലേ രമ്യ ചോദിക്കുന്നു. വിവാഹത്തിന് ശേഷം സിനിമാ രംഗത്ത് തുടരും. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തുടരുന്നതിന് എല്ലാ പിന്തുണയും നല്‍കുന്ന ഒരാളെയെ വിവാഹം കഴിക്കുവുള്ളുവെന്നാണ് രമ്യ പറയുന്നത്. മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം പറയുന്നത്. അഭിനയം ഒഴിവാക്കി തനിക്കൊരു വിവാഹം വേണ്ടന്നും നടി പറയുന്നു.
ഒരു സിനിമാ താരത്തെ സംബന്ധിച്ച് ഗോസിപ്പുകള്‍ ഇടവേളകളില്ലാതെ പിന്തുടര്‍ന്നുക്കൊണ്ടിരിക്കും. പക്ഷേ അതിനോടൊക്കെ ഒരു ഭയം തുടക്കത്തില്‍ മാത്രമുള്ളൂ. പിന്നീട് അതൊന്നും ബാധിക്കാതാവുമെന്നും രമ്യ പറയുന്നു. ലിപ്പ് ലോക്ക് സീനുകള്‍ സിനിമയില്‍ ആ സീനിനുവേണ്ടി ചെയ്യുന്നതാണ്. അവിടെ കഥ മുമ്പോട്ടുപോകാന്‍ ആ സീന്‍ അത്യവശ്യമായിരിക്കും. അല്ലാതെ വെറുതേ ചെയ്യുന്നതല്ല താരം വ്യക്തമാക്കുന്നു.
നടിയും പിന്നണി ഗായികയും ടെലിവിഷന്‍ താരവും അവതാരകയുമാണ് രമ്യ നമ്പീശന്‍ എന്ന രമ്യാ ഉണ്ണി. അയാളും ഞാനു തമ്മില്‍, ബാച്ച്‌ലര്‍ പാര്‍ട്ടി, ചാപ്പാ കുരിശ്, ചോക്ലേറ്റ്, ആനച്ചന്തം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ലിപ്പ് ലോക്ക് സീനുകളില്‍ അഭിനയിച്ച് ഹോട്ട് നായിക വേഷങ്ങളും കയ്യില്‍ ഭദ്രമെന്ന്രമ്യ തെളിയിച്ചുകൊണ്ടേ ഇരിക്കുന്നു.
ഒരു സിനിമ ഏറ്റെടുത്താല്‍ അതിനോട് നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കുന്ന ഒരാളാണ് താനെന്നും. ഏറ്റെടുത്ത് പകുതിയില്‍ വച്ച് ഒന്നും വേണ്ടായിരുന്നുവെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും രമ്യ പറഞ്ഞു. ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ട് തനിക്കുണ്ട്. എങ്കിലും അതിനിടയില്‍ പ്ലസ് പോയിന്റുകളുമുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























