വിവാഹം ആജീവനന്തം നിലനില്‍ക്കുന്നതല്ലെന്ന് സല്‍മാന്‍ ഖാന്‍

വിവാഹം ഒരിക്കലും ആജീവനന്തം നിലനില്‍ക്കുന്നതല്ലെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സല്‍മാന്‍ അവതാരകനായെത്തുന്ന ടെലിവിഷന്‍ പരിപാടിയെകുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സല്‍മാന്റെ ഇത്തരത്തിലൊരു പ്രതികരണം. നിങ്ങള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ വിവാഹ ബന്ധം ആജീവനന്തം നിലനില്‍ക്കില്ലെന്നും അത് സാധ്യമല്ലെന്നുമാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. സല്‍മാന്‍ ഖാന്‍ എന്നു പൊതുവേദിയിലെത്തിയാലും ഏറ്റവുമധികം പേര്‍ ചോദിക്കുന്നത് അദ്ദേഹത്തിന്റെ വിവാഹം സംബന്ധിച്ചാണ്. ഇന്ന് വിവാഹത്തെ കുറച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് സല്‍മാന്‍. ബോളിവുഡിലെ എവര്‍ഗ്രീന്‍ ബാച്ചിലറാണ് സല്‍മാന്‍ ഖാന്‍.
കൂടെയുണ്ടായിരുന്നവരെല്ലാം വിവാഹിതരും വിവാഹമോചിതരുമൊക്കെ ആയപ്പോഴും സല്‍മാന്‍? അവിവാഹിതനായി തുടരുന്നു. ഇതേസമയം ബോളിവുഡില്‍ ഏറ്റവുമധികം കാമുകിമാരുളള നടന്‍?എന്ന റെക്കോര്‍ഡും സല്‍മാന് സ്വന്തം. സിനിമയിലെത്തിയതിന് ശേഷം ഓരോ കാലത്തും സല്‍മാന് ഓരോ കാമുകിമാരായിരുന്നു. സംഗീത ബിജ്‌ലാനിയില്‍ തുടങ്ങിയ പ്രണയം ഇപ്പോള്‍ റുമാനിയന്‍ മോഡല്‍ ലൂലിയ വാന്റൂറില്‍?എത്തിനില്‍ക്കുന്നു. ഇതിനിടെ ഐശ്വര്യ റായിയും കത്രീന കൈഫും സറീന്‍ ഖാനുമെല്ലാം വന്നുപോയി. സിനിമയിലെത്തിയതിന് ശേഷം പതിനൊന്ന് കാമുകിമാരാണ് സല്‍മാന്റെ ജീവിതത്തിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























