രഘുപതി രാഘവ രാജാറാം... ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് നടന്‍ മോഹന്‍ ലാല്‍

ഒക്ടോബര്‍ രണ്ട് എന്ന ദിവസത്തിന്റെ പ്രത്യേകത എല്ലാവര്‍ക്കും അറിയാം. ഒക്ടോബര്‍ രണ്ട്, ഗാന്ധി ജയന്തി ദിനം. സമാധാനത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടി തന്ന മഹാനായ ഗാന്ധിജിയുടെ ജന്മദിനം. ഇന്ത്യയ്ക്ക് വേണ്ടി ശക്തമായി പോരാടിയ ഈ മഹത് വ്യക്തിയ്ക്ക് ഇന്ത്യ ഇന്ന് പ്രണാമം അര്‍പ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഫെയ്‌സ് ബുക്കില്‍ ആദ്യ പോസ്റ്റിട്ടത്.
രഘുപതി രാഘവ രാജാറാം, പതിത് പാവന സീതാറാം സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം ഈശ്വര്‍ അല്ലാഹ് തേരോ നാം, സബ് കോ സന്മതി ദേ ഭഗ്‌വന്‍ എന്ന ഗാനം പോസ്റ്റ് ചെയ്താണ് മോഹന്‍ലാല്‍ ഗാന്ധിജിയെ ആദരിക്കുന്നത്. എണ്ണായിരത്തോളം പേര്‍ ഇപ്പോള്‍ തന്നെ മോഹന്‍ലാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് ലൈക്ക് കൊടുത്ത് കഴിഞ്ഞു. ആയിരത്തോളം പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























