വിവാഹ ശേഷം നടിമാര്‍ക്ക് മാര്‍ക്കറ്റില്ലെന്ന് കനിഹ

കനിഹ എന്ന നടിയെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികളുടെയും പ്രിയ നടിയായി കനിഹ മാറി കഴിഞ്ഞു. മലയാളം സിനിമയിലൂടെയാണ് കനിഹ ഏറെ പ്രിയങ്കരിയായ നായികയായി മാറിയത്. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമൊക്കെ കനിഹ അഭിനയിച്ചു. എന്നാല്‍ കനിഹ തുറന്ന് പറയുന്നത് മറ്റൊന്നാണ്. നടന്‍ ജയറാമിനൊപ്പം അഭിനയിക്കാനാണ് കനിയ്ക്ക് ഏറെ താല്‍പര്യമെന്നാണ് നടി തുറന്ന് പറഞ്ഞിരിക്കുന്നത്. അദ്ദേഹം എപ്പോഴും ജോളിയായിരിക്കും തമാശകള്‍ പറയും എന്നൊക്കെയാണ് കനിഹ ജയറാമിനെ കുറിച്ച് പറയുന്നത് .
ദിവ്യ വെങ്കിടസുബ്രഹ്മണ്യം എന്നാണ് കനിഹയുടെ ജന്മനാമം. ടീനേജ് പ്രായത്തിലാണ് പേര് മാറ്റിയത്. അന്നൊന്നും അറിയില്ലായിരുന്നു. ഇന്നായിരുന്നെങ്കില്‍ ദിവ്യ എന്ന പേരില്‍ ഉറച്ചുനില്‍ക്കുമായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. പക്ഷെ ഇന്ന് കനിഹ എന്ന പേര് ഞാന്‍ ഇഷ്ടപ്പെടുന്നു. വിവാഹ ശേഷം അഭിനയം വിവാഹം കഴിഞ്ഞ നടിമാര്‍ക്ക് തമിഴില്‍ മാര്‍ക്കറ്റില്ല. തമിഴ് എന്റെ മാതൃഭാഷയാണ്. തമിഴില്‍ അഭിനയിക്കാന്‍ ആഗ്രഹവുമുണ്ട്. പക്ഷെ എനിക്ക് നല്ല റോളുകള്‍ അവിടെ ലഭിക്കാറില്ല.
കിട്ടുന്നതൊക്കെ അമ്മ വേഷങ്ങളാണ്. എന്നാല്‍ മലയാളത്തിലെ സ്ഥിതി അതല്ല. വിവാഹ ശേഷമാണ് എനിക്ക് മലയാളത്തില്‍ നല്ല വേഷങ്ങള്‍ ലഭിച്ചത്. മലയാളത്തില്‍ ചെയ്തതെല്ലാം നാടന്‍ വേഷങ്ങളാണ്. മോഡേണ്‍ ആകേണ്ടേ എന്ന് ചോദിച്ചാല്‍ ഫിസിക്കല്‍ അപ്പിയറന്‍സില്‍ മാത്രം മോഡേണ്‍ ആയാല്‍ പോര. അത്തരം കഥാപാത്രങ്ങള്‍ ആണെങ്കിലേ ചെയ്യൂ. ഹൗ ഓള്‍ഡ് ആര്‍ യു വിലെ വേഷം സാരിയുടുത്താലും മോഡേണ്‍ ആയിരിക്കും. അതുകൊണ്ട് വേഷത്തില്‍ മാത്രം മോഡേണ്‍ ആയ കഥാപാത്രം ചെയ്യാന്‍ താത്പര്യമില്ലെന്നും കനിഹ പറഞ്ഞു. എന്നിട്ടും, ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദര്‍, ക്രിസ്ത്യന്‍ ബ്രേദേഴ്‌സ്, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ കനിഹ അഭിനയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























