ബാഹുബലി രണ്ടാം ഭാഗം അടുത്ത വര്‍ഷം അവസാനമാകുമെന്ന് രാജമൗലി

ഏറെ പ്രതീക്ഷയോടെയാണ് പലരും ബാഹുബലിയുടെ രണ്ടാം ഭാഗം കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമാമേ ബാഹുബലി രണ്ടാം ഭാഗം തീയറ്ററുകളില്‍ എത്തുകയുള്ളൂ. ആദ്യ ഭാഗം കണ്ടിറങ്ങുന്നവര്‍ ആക്ഷാഷയോടെയാണ് രണ്ടാം ഭാഗവും കാത്തിരിക്കുന്നത്. എന്തെല്ലാമായിരിക്കും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളെന്നാണ് പലരും ഉറ്റുനോക്കുന്നതും. സിനിമയുടെ നാല്‍പ്പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞത് തന്നെയാണ്.
സിനിമയ്ക്ക് ലഭിച്ച അപ്രതീക്ഷിതവിജയത്തില്‍ തന്നെയാണ് ഇപ്പോഴും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഇതുവരെയും രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല.നവംബര്‍ അവസാനത്തോട് കൂടിയേ സിനിമയുടെ ചിത്രീകരണം ആരംഭിക്കൂ. ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷന്‍. കൂടാതെ ഹിമാചല്‍പ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും. അടുത്ത വര്‍ഷം പകുതിയോടെ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനമെങ്കിലും 2016 അവസാനമാകും ബാഹുബലി; ദ് കണ്‍ക്ലൂഷന്‍ തിയറ്ററുകളിലെത്തുക.
ബാഹുബലിയുടെ അവസാനഭാഗത്തെ മുപ്പത്തിയഞ്ച് മിനിട്ടുള്ള യുദ്ധരംഗങ്ങളായിരുന്നു പ്രേക്ഷകരെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിനായി അവരുടെ മനസ്സിലുള്ള പ്രതീക്ഷകളും വളരെ വലുതാണ്. ചിത്രം ഇത്രയും സാമ്പത്തികവിജയമാകാന്‍ തന്നെ കാരണം സിനിമയുടെ വിഷ്വല്‍ഇഫക്ട്‌സും യുദ്ധരംഗങ്ങളുംകൊണ്ടാണ്. രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ ഇതില്‍കൂടുതല്‍ ആഗ്രഹിക്കുമെന്ന് എനിക്കറിയാം. അവര്‍ ഒരിക്കലും നിരാശരാകില്ല. അതിലും വലുതായിരിക്കും ബാഹുബലി; ദ് കണ്‍ക്ലൂഷന്‍. രാജമൗലി പറഞ്ഞു.
40 മില്യണ്‍ ആയിരുന്നു ബാഹുബലി സിനിമകളുടെ മുടക്കായി കരുതിയത്. എന്നാല്‍ ഇപ്പോള്‍ അതില്‍ കൂടുതലാകും. ബാഹുബലിയുടെ നിര്‍മാക്കളിലൊരാളായ ശോഭു യാര്‍ലഗഡ( അര്‍ക മീഡിയവര്‍ക്‌സ് ) പറയുന്നു.കാരക്ടറുകള്‍ ഒന്നാണെങ്കിലും കാരക്ടറൈസേഷന്‍ ആദ്യഭാഗത്തേക്കാള്‍ വ്യത്യാസമായിരിക്കും. രാജമൗലി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























