ഞാന്‍ ഗര്‍ഭിണിയാണ്... പുതിയ സിനിമയുടെ വിശേഷവുമായി നടി ഷംന കസീം

ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്ന് നടി ഷംന കസീം. യഥാര്‍ത്ഥ ജീവിതത്തില്‍ അല്ല മറിച്ച് സിനിമയിലാണെന്ന് മാത്രം. അത്തൊരുമൊരു വേഷം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം തോന്നിയെന്നാണ് ഷംന പറയുന്നത്.
മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന ശരവക്കത്തി എന്ന ചിത്രത്തിലാണ് ഷംന ഗര്‍ഭിണിയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായ ഷംന മൂന്നാമതൊരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചതായി അഭിനയിക്കുന്നു. കൃത്രിമമായ വയറ് വച്ചായിരുന്നു അഭിനയം. പുറം വേദനയും കാര്യവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ അനുഭവിച്ചറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നാണ് ഷംന പറഞ്ഞത്.
സിനിമയെ കുറിച്ച് ശരവക്കത്തി ഒരു കോമഡി ചിത്രമാണ്. പക്ഷെ ഷംനയുടെ കഥാപാത്രം അല്പം വ്യത്യസ്തമാണ്. താന്‍ ഇതുവരെ അവതരിപ്പിയ്ക്കാത്ത കഥാപാത്രമാണെന്നും ഇത്തരത്തില്‍ ഒരു വേഷം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഷംന പറയുന്നു. ശരവക്കത്തി ഒരു കോമഡി ചിത്രമാണ്. പക്ഷെ ഷംനയുടെ കഥാപാത്രം അല്പം വ്യത്യസ്തമാണ്. താന്‍ ഇതുവരെ അവതരിപ്പിയ്ക്കാത്ത കഥാപാത്രമാണെന്നും ഇത്തരത്തില്‍ ഒരു വേഷം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഷംന പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























