നല്ല സിനിമകള്‍ ജനം സ്വീകരിക്കും; മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി ദുല്‍ഖര്‍

പത്തേമാരി കണ്ണുനനയാതെ കണ്ടു തീര്‍ക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്, അതിനിടയില്‍ മമ്മൂട്ടിയെ പുകഴ്ത്തി ദുല്‍ഖര്‍ രംഗത്ത്. പത്തേമാരിയെ പോലുള്ള നല്ല സിനിമകള്‍ ജനം സ്വീകരിക്കുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അഞ്ചില്‍ നാല് മാര്‍ക്ക്, പത്തില്‍ ഒമ്പത് മാര്‍ക്ക് എന്ന രീതിയിലാണ് പലരും ചിത്രത്തിന് റേറ്റിംഗ് ഇട്ടത്. നല്ല സിനിമകള്‍ പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അനുഭവങ്ങളുടെ കനല്‍ചൂടില്‍ ചുട്ടെടുത്ത ഒരു കഥാപാത്രമായി മെഗാസ്റ്റാര്‍ മമ്മൂട്ടി പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന പത്തേമാരി എന്ന ചിത്രം കഴിഞ്ഞദിവസമാണ് തീയ്യേറ്ററുകളിലെത്തിയത്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് പത്തേമാരി. ജുവല്‍ മേരിയാണ് പത്തേമാരിയില്‍ നായിക. കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്ന ഈ ചിത്രത്തിനെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്.
പത്തേമാരി പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഓസ്‌കാര്‍ പുരസ്‌കാരത്തിനായി ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടുകയും അവസാന നിമിഷം തഴയപ്പെടുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























