സില്‍ക്ക് സ്മിതയെ ആദ്യമായും അവസാനമായും കല്യാണം കഴിച്ചത് താനെന്ന് നടന്‍ മധുപാല്‍

സില്‍ക്ക് സ്മിതയെ ആദ്യമായും അവസാനമായും ജീവിതത്തില്‍ ഒരേ ഒരുതവണ കല്യാണം കഴിച്ചത് താനാണെന്ന് നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍. മനോരമാ ചാനലിലെ ഒരുറിയാലിറ്റിഷോക്കിടെയാണ് മധപാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ എന്ന രാജന്‍പിദേവ് ചിത്രത്തിലാണ് അത് സംഭവിച്ചത്.
ആ സിനിമയില്‍ സില്‍ക്ക് സ്മിതയെ താന്‍ വിവാഹം ചെയ്യുന്ന ഒരുരംഗമുണ്ട്. വിവാഹരംഗം ഷൂട്ട് ചെയ്തശേഷം സ്മിത എന്നോട് പറഞ്ഞു. താന്റെ ജീവിതത്തില്‍ ഒരേയൊരുതവണയാണ് ഇത്തരത്തില്‍ ഒരു രംഗം ഉണ്ടായിരിക്കുന്നത്. ഒരിക്കലെങ്കിലും ഒരാളെ വിവാഹം കഴിക്കുമെന്ന് താന്‍ കരുതിയില്ല. ഇനിയത് സിനിമയില്‍ ആയാല്‍ പോലും. അതുകൊണ്ട് ഈ നിമിഷത്തെ താന്‍ ആര്‍ദ്രതയോടെ കൊണ്ടുനടക്കുമെന്നും സ്മിത പറഞ്ഞു. അതുംപറഞ്ഞ് സ്മിത കാറില്‍ കയറിപ്പോയി. പിന്നീട് അധികകാലം കഴിയും മുമ്പ് അവര്‍ ജീവിതത്തോട് വിടപറയുകയും ചെയ്തു. ആ നിമിഷങ്ങള്‍ തനിക്കും മറക്കാന്‍ കഴിയില്ലെന്ന് മധുപാല്‍പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























