പത്തേമാരിയെ തോല്‍പ്പിച്ച് മൊയ്തീന്‍ മുന്നില്‍

കേരളത്തിലെ തീയേറ്ററുകളില്‍ ആരോഗ്യകരമായ മത്സരം നടന്നുകൊണ്ടിരിയ്ക്കുകയാണ്. മലയാളം കഴിഞ്ഞിട്ടേ അന്യഭാഷ ചിത്രങ്ങള്‍ക്കും സ്ഥാനമുള്ളൂ. പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീനും മമ്മൂട്ടി നായകനായ പത്തേമാരിയുമാണ് ഒന്നാം സ്ഥാനത്ത്.
അഞ്ചാം സ്ഥാനത്ത് വിജയ് യുടെ പുലിയും നാലാം സ്ഥാനത്ത് ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയും മൂന്നാം സ്ഥാനത്ത് അനുഷ്‌ക ഷെട്ടിയുടെ രുദ്രാമ്മ ദേവിയും രണ്ടാം സ്ഥാനത്ത് പത്തേമാരിയും ഒന്നാം സ്ഥാനത്ത് എന്ന് നിന്റെ മൊയ്തീനും നില്‍ക്കുന്നു. എന്ന് നിന്റെ മൊയ്തീന്‍ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 22 ദിവസം പിന്നിടുമ്പോള്‍ ചിത്രം 21.80 കോടി ഗ്രോസ് കളക്ഷന്‍ നേടിക്കഴിഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്. മൂന്ന് ദിവസം കൊണ്ട് പത്തേമാരിയും തിയേറ്റര്‍ കൈയ്യടക്കികഴിഞ്ഞു. 1.13 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. അനുഷ്‌ക ഷെട്ടി നായികയായ രുദ്രാമ്മ ദേവിയാണ് മൂന്നാം സ്ഥാനത്ത്. തെലുങ്കിലും തമിഴിലുമായി ഒരുക്കിയ ചിത്രത്തിന്റെ മലയാളം ഡബ്ബിങ് വേര്‍ഷനും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ആവേശത്തോടെയാണ് പ്രേക്ഷകര്‍ മൊയ്തീനെ സ്വീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























