Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഞാനൊരു സാരിയുടുത്തിട്ടുണ്ടെങ്കില്‍ മുന്‍ ഭാഗം ട്രാന്‍സ്പരന്റാക്കിയിട്ട് 'അത്' വരച്ച് വയ്ക്കും; ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി; ഇവര്‍ക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നതായിരിക്കും; അത്രയും ലൈംഗിക അരാജകത്വമാണ് ഇവർക്ക് ഉള്ളത്; തുറന്നടിച്ച് മഞ്ജു പത്രോസ്

02 AUGUST 2022 04:27 PM IST
മലയാളി വാര്‍ത്ത

മറിമായത്തിലൂടെ പ്രേഷകരുടെ സ്വീകരണ മുറിയിലേക്ക് കടന്നു അവൻ താരമാണ് മഞ്ജു പത്രോസ്. പിന്നീട് ബിഗ്‌ബോസിലൂടെയും സിനിമകളിലൂടയും നാം മഞ്ജുവിനെ കണ്ടു. കൂടുതൽ വിമർശനങ്ങൾ കേട്ടിട്ടുള്ള താരമാണ് മഞ്ജു. ബിഗ് ബോസിൽ നിന്നും വന്നപ്പോൾ നിരന്തരം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മഞ്ജു ഇരയായി. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് മഞ്ജു പത്രോസ് വെളിപ്പെടുത്തിയിരിക്കുന്നു.

നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും നിരന്തരം അധിക്ഷേപം നേരിടേണ്ടി വരാറുണ്ടല്ലോ എന്ന ചോദ്യത്തിനാണ് മഞ്ജു മറുപടി പറഞ്ഞിരിക്കുന്നത് .നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും നിരന്തരം അധിക്ഷേപം എപ്പോഴുമുണ്ട്. ഇപ്പോഴുമുണ്ട്. അത് ഉടനെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. മ ഇതിന്റെയൊക്കെ അളവ് കോല്‍ എവിടെയാണ് വച്ചേക്കുന്നതെന്ന് അറിയില്ല.

ആളുകള്‍ക്ക് ഇങ്ങനെ പറയുമ്പോള്‍ ഭയങ്കര സുഖമാണ്. തിരക്കഥ എഴുതുമ്പോള്‍ പോലും ഇങ്ങനെ എഴുതിവെക്കാറുണ്ട്. സെറ്റില്‍ വന്നാല്‍ അറിയാം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തല്ല് പിടിക്കുന്നത് ഞാന്‍ മാത്രമായിരിക്കും. ഇതൊന്നും മാറാനേ പോകുന്നില്ല. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ളതിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ചെയ്യാറില്ലെന്നും മഞ്ജു പറയുന്നു.

തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്. അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളത് പോലെ തന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്‌നേഹിക്കാന്‍ പറ്റൂ.

അവര്‍ക്കും അങ്ങനെയല്ലെ. രജിത് സാറിനെ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരുമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരുമുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമല്ലേ. അതിനെ പരസ്പരം ബഹുമാനിക്കണ്ടേ. അവര്‍ക്ക് ഇഷ്ടമില്ലാത്തപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്‌നമാകും. നീ മാത്രമാണ് ഇങ്ങനെ തിരിച്ച് പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ പറയുന്നത് ഞാന്‍ മിണ്ടാതെ നിന്ന് കേള്‍ക്കണമെന്നാണ്, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി.

തന്റേതെന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും മഞ്ജു പറഞ്ഞു. പ്രതികരിക്കാനില്ല. പ്രതികരിച്ചിട്ടും കാര്യമില്ല. ഇപ്പോള്‍ കുറവാണെന്ന് തോന്നുന്നു. ഇതൊന്നും ഞാനായിട്ട് ഇടുന്നതല്ല. ഞാനൊരു സാരിയുടുത്തിട്ടുണ്ടെങ്കില്‍ മുന്‍ ഭാഗം ട്രാന്‍സ്പരന്റാക്കിയിട്ട് ക്ലീവേജൊക്കെ വരച്ച് വെക്കും.

ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഒരു കുട്ടി അയച്ച് തന്നതായിരുന്നു. കണ്ടാല്‍ വിചാരിക്കും ഒറിജിനല്‍ ഇതാണെന്ന്. ഒറിജനല്‍ മര്യാദയ്ക്കുള്ള ഫോട്ടോയായിരുന്നു. ഇവര്‍ക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നതായിരിക്കും. അത്രയും ലൈംഗിക അരാജകത്വമാണ് ഇത് ചെയ്യുന്നവര്‍ക്കുള്ളതെന്ന് മാത്രം മനസിലാക്കിയാല്‍ മതിയെന്നും മഞ്ജു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (31 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (43 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (46 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (7 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (7 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends