ഞാൻ റോബിന്റെ അമ്മയേയും അച്ഛനേയുമൊക്കെ വിളിച്ചു സംസാരിച്ചു; വെറുതേ എന്തിനാണ് വിഷമങ്ങളൊക്കെ വച്ചോണ്ടിരിക്കുന്നത്; ദിൽഷയുമായിട്ടുള്ള പ്രശ്നം റോബിനോട് ചോദിക്ക്; ഞാനുമായി ഒരു പ്രശ്നവുമില്ല; ദിൽഷയെ കുറിച്ച് ചോദിച്ചപ്പോൾ ബ്ലെസ്സിലി പറഞ്ഞത് കേട്ടോ ?

റോബിനും ബ്ലെസ്‌ലിയും പിണക്കങ്ങൾ മറന്ന് ഒന്നായിരിക്കുകയാണ്. ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങളുണ്ടായി. ബ്ലെസ്‌ലിയ്ക്കെതിരെ കനത്ത ആരോപണങ്ങളുമായി റോബിൻ രംഗത്ത് വന്നിരുന്നു. പിന്നീട് ഇരുവരുടേയും ഫാൻസുകാർ തമ്മിൽ വലിയ രീതിയിൽ വാക്കേറ്റവുമുണ്ടായി. ഇതിന് ശേഷം റോബിൻ ബ്ലെസ്‍ലിയുടെ വീട്ടിലെത്തി പ്രശ്നങ്ങളെല്ലാം പരിഹരിച്ചിരുന്നു.
ഇപ്പോൾ ഒരു പൊതുപരിപാടിയ്ക്ക് ഒന്നിച്ചെത്തിയിരിക്കുകയാണ് റോബിനും ബ്ലെസ്‌ലിയും. നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ എത്രയും പെട്ടെന്ന് സോൾവാക്കണമെന്നായിരുന്നു താല്പര്യം . കാരണം നമ്മളെ സ്നേഹിക്കുന്നവർക്കും പിന്തുണയ്ക്കുന്നവർക്കുമെല്ലാം വിഷമം ആണല്ലോ എന്ന് ബ്ലെസ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.
ആകെയുള്ളത് ഒരു ചെറിയ ജീവിതമാണ് അതിൽ അബദ്ധങ്ങൾ പറ്റും, തെറ്റുകളും പറ്റും അതൊക്കെ ആവർത്തിക്കാതിരിക്കുക, പരിഹരിക്കുക എന്നേയുള്ളൂ എന്ന് റോബിൻ പറയുന്നു. ഞാൻ റോബിന്റെ അമ്മയേയും അച്ഛനേയുമൊക്കെ വിളിച്ചു സംസാരിച്ചു. വെറുതേ എന്തിനാണ് വിഷമങ്ങളൊക്കെ വച്ചോണ്ടിരിക്കുന്നതെന്ന് ബ്ലെസ്‌ലി. ദിൽഷയുമായിട്ടുള്ള പ്രശ്നം റോബിനോട് ചോദിക്ക്, ഞാനുമായി ഒരു പ്രശ്നവുമില്ലെന്ന് ബ്ലെസ്‌ലി പറഞ്ഞു.
ഞാനും ബ്ലെസ്‌ലിയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് റോബിനും പറഞ്ഞു. തുടക്കം മുതൽ വീട്ടിൽ പലരും തളർത്താൻ നോക്കിയ രണ്ട് മത്സരാർഥികളായിരുന്നു റോബിനും ബ്ലെസ്ലിയും. ഏറ്റവും കൂടുതൽ പേഴ്സൺ അറ്റാക്ക്, നോമിനേഷൻ, വിവാദങ്ങൾ എന്നിവ ഇവർക്ക് നേരെയാണ് ഉണ്ടായത്. പലപ്പോഴും റോബിന് പ്രശ്നമുണ്ടായപ്പോൾ ബ്ലെസ്ലിയും ബ്ലെസ്ലിക്ക് പ്രശ്നമുണ്ടായപ്പോൾ റോബിനും ഒരുമിച്ച് നിന്ന് തുണയായിരുന്നു.
https://www.facebook.com/Malayalivartha