ആടുജീവിതം സിനിമയാക്കുന്നു

2009ല്‍ ഏറ്റവും മികച്ച നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായ ബെന്യാമിന്റെ ആടു ജീവിതം സിനിമയാക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ബ്ലെസിയാണ് നജീബിന്റെ മരുഭൂമിയിലെ അടിമത്വ ജീവിതം സിനിമയാക്കുന്നത്.
സൗദിയില്‍ പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ വര്‍ഷങ്ങളോളം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. നജീബിന്റെ വേഷത്തില്‍ യുവതാരം പൃഥ്വിരാജ് ആണ് എത്തുന്നത്. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. നവംബര്‍ ആദ്യവാരം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ചലച്ചിത്രലോകത്ത് നിന്നുള്ള വാര്‍ത്തകള്‍.
2010ല്‍ പ്രഖ്യാപിച്ച സിനിമ ചില കാരണങ്ങള്‍ കൊണ്ടും നീണ്ടു പോകുകയായിരുന്നു. തമിഴ്താരം വിക്രമിനെയാണ് പ്രധാനവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് പൃഥ്വിരാജിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























