നീലത്താമരക്കും കല്യാണം.. അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കോട്ടയത്ത് കഴിഞ്ഞു

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിലെ നായികയായി എത്തിയ താരം അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യു ആണ് പ്രതിശ്രുത വരന്‍. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്.
ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളാണ് അര്‍ച്ചന. കോട്ടയം സ്വദേശീയായ അബീഷും അര്‍ച്ചനയെ പോലെ പഠിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലാണ്.
കോട്ടയത്ത് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അബിഷ് മാത്യുവിന്റെ പ്രൊപ്പോസല്‍ അര്‍ച്ചന ആദ്യം നിരസിച്ചിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.വിവാഹം അടുത്തവര്‍ഷമേ ഉണ്ടാകൂവെന്ന് അര്‍ച്ചന മുമ്പേ പറഞ്ഞിരുന്നു.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച എഐബി റോസ്റ്റില്‍ പങ്കെടുത്ത മലയാളിയാണ് സംഗീതജ്ഞന്‍ കൂടിയാണ് അബിഷ്. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























