ലക്ഷദ്വീപിന്റെ മനോഹാരിതയില്‍ പൃഥ്വിയുടെ അനാര്‍ക്കലി; ട്രെയിലര്‍ എത്തി

എന്നു നിന്റെ മൊയ്തീന്, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളുടെ വിജയത്തിളക്കില്‍ നില്‍ക്കുന്ന പ്രഥ്വിക്ക് വീണ്ടും വിജയം നല്‍കാന്‍ പുത്തന്‍ ഗെറ്റപ്പുമായി അനാര്‍ക്കലി. ലക്ഷദ്വീപിന്റെ സൗന്ദര്യം അവോളം ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. റൊമാന്റിക് ത്രില്ലര്‍ അനാര്‍ക്കലയുടെ ട്രെയിലര്‍ എത്തി. തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലക്ഷദ്വീപിലെ കവരത്തിയില്‍ സ്പോര്‍ട്സ് ഡൈവിംഗ് രംഗത്തെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധനായ ശന്തനുവായാണ് പൃഥ്വിയും ലൈറ്റ് ഹൗസിലെ സിസ്റ്റം എഞ്ചിനീയര്‍ സക്കറിയയായി ബിജു മേനോനും എത്തുന്നു. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ സംവിധായകരും ചിത്രത്തില്‍ കഥാപാത്രമാവുന്നു. ശ്യാമപ്രസാദ്, വി കെ പ്രകാശ്, മേജര്‍ രവി, രണ്‍ജി പണിക്കര്‍, മധുപാല്‍ എന്നിവരാണ് ചിത്രത്തില്‍ എത്തുക.
മിയ, പ്രിയാല്‍ ഗോര്‍, സുധേവ് നായര്‍, സംസ്‌കൃതി ഷെണോയ്, രാജീവ് മേനോന്‍, സുരേഷ് കൃഷ്ണ എന്നവരും ചിത്രത്തിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























