മമ്മൂട്ടിക്കു പകരം ബിജു മേനോന്‍; രഞ്ജിത്തിന്റെ ലീല വെള്ളിത്തിരയിലേക്ക്

ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറുകഥ ലീല സിനിമയാകുന്നു. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍.
ലീല ദ നെവര്‍ എന്‍ഡിംഗ് പ്ലേ എന്ന പേരിലാണ് ചിത്രം പ്രേക്ഷകരിലെത്തുക. ബിജു മേനോന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞ കഥാപാത്രമായിരിക്കും ലീലയിലെ ആനപാപ്പാനായ കുട്ടിയപ്പന്‍.
നേരത്തെ ശങ്കര്‍ രാമകൃഷ്ണനെയും പിന്നീട് മമ്മൂട്ടിയെയും നായകനാക്കി ചിത്രം ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.
പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ സംഗീത മേല്‍നോട്ടം വഹിക്കുന്നത് സംവിധായകന്‍ ശ്യാമപ്രസാദാണെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.
പാലേരി മാണിക്യം, ഞാന്‍ എന്നീ ചിത്രത്തിനുശേഷം സാഹിത്യകൃതി അടിസ്ഥാനമാക്കിയുള്ള രഞ്ജിത് ചിത്രമാണ് ലീല. ഇതാദ്യമായിട്ടാണ് മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സിനിമ ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























