സ്‌റ്റൈല്‍ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം, ഉണ്ണി മുകുന്ദനും ടൊവീനോയും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു

ബിനു എസ് സംവിധാനം ചെയ്യുന്ന സ്‌റ്റൈല്‍ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ അപകടം. ചിത്രത്തിലെ ഒരു ആക്ഷന്‍രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രമാണ് സ്‌റ്റൈല്‍. കാല്ലം തങ്കശ്ശേരി കടല്‍പാലത്തില്‍ വെച്ച് കാറും ബൈക്കും തമ്മിലുള്ള ചേയ്‌സ് രംഗം ചിത്രീകരിക്കുന്നതിടയിലായിരുന്നു അപകടം.
ബൈക്കില്‍ യാത്ര ചെയ്യുന്ന ഉണ്ണി ഒരു കാറിനെ പിന്തുടരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. തലനാരിഴയ്ക്കാണ് ഉണ്ണി മുകുന്ദനും ടൊവീനോയും രക്ഷപ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഉണ്ണി മുകുന്ദന്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ടാവീനോ തോമസ്, പ്രിയ, ബാലു എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























