നസ്‌റിയയുടെ തിരിച്ചുവരവ് കാവ്യക്കൊപ്പം?

കാവ്യമാധവനും നസ്‌റിയയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ആരാധകര്‍ക്കിടെയില്‍ ചര്‍ച്ചയാവുകയാണ്. \'വിത്ത് ലവ്‌ലി നസ്‌റിയ\' എന്ന ക്യാപ്ഷനോടെ, കാവ്യ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ചര്‍ച്ചയാകുന്നത്. ആരാധകര്‍ക്കിടെയില്‍ വന്‍സ്വീകരണം ലഭിക്കുന്നതിന് പുറമെ, ചിത്രത്തെ ചൊല്ലി ഒരു തര്‍ക്കവും മുറുകുകയാണ്.
അതേസമയം, വിവാഹം ശേഷം നസ്‌റിയ തിരിച്ചുവരവ് നടത്തുന്നത് കാവ്യമാധവനൊപ്പമുള്ള ചിത്രത്തിലൂടെയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ കമന്റിലൂടെ അഭിപ്രായപ്പെടുന്നു.
നടി കൃഷ്ണ പ്രഭയുള്‍പ്പടെ അമ്പത്തേഴായിരത്തോളം പേര്‍ ഇതുവരെ ഫോട്ടോ ലൈക്ക് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് നസ്‌റിയ. ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ പുതിയ ചിത്രം. കാവ്യയാണ് സുന്ദരിയെന്ന് കാവ്യമാധവന്റെ ആരാധകര്‍ വാദിക്കുമ്പോള്‍, നസ്‌റിയ ആണ് സുന്ദരിയെന്ന് മറുഭാഗവും വാദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























