ബിജുമേനോന് ഇപ്പോള്‍ നല്ല സമയമെന്ന് ഭാര്യ സംയുക്ത വര്‍മ്മ

ബിജുമേനോന് ഇപ്പോള്‍ നല്ല സമയമാണെന്ന് ഭാര്യ സംയുക്താ വര്‍മ്മ. ഇപ്പോള്‍ നിരവധി മികച്ച കഥാപാത്രങ്ങളാണ് ബിജുവിനെ തേടിയെത്തുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിെല ജോസ് എന്ന കഥാപാത്രമാണ് രണ്ടാം വരവില്‍ ബിജുമേനോന് വഴിത്തിരിവായത്. ബിജുവേട്ടനെ കാണാനിന്‍ കിട്ടുന്നില്ലെന്നാണ് സംയുക്തയുടെ അഭിപ്രായം.
വൈവിദ്ധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളാണ് ബിജുവിനെത്തേടിയെത്തുന്നത്. സീനിയേഴ്‌സിലെ ഫിലിപ്പ് ഇടിക്കുള, സ്പാനിഷ് മസാലയിലെ മേനോന്‍, ഓര്‍ഡിനറിയിലെ സുകു, മായാമോഹിനിയിലെ ബാലചന്ദ്രന്‍, മല്ലു സിംഗിലെ കാര്‍ത്തി, ചേട്ടായീസിലെ കിച്ചു. റോമന്‍സിലെ ഷിബു, പകിടയിലെ ജോര്‍ജ് കോശി,
വെള്ളിമൂങ്ങയിലെ രാമച്ചന്‍ എന്നീ കഥാപാത്രങ്ങളൊക്കെ ബിജുമേനോനിലെ നടനെ പുതിയ തലത്തിലെത്തിച്ചു.
ഇപ്പോള്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന അനുരാഗകരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലാണ് ബിജു അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍തീര്‍ത്തും വ്യത്യസ്തനായ പൊലീസുകാരന്റെ വേഷമാണ്. ആസിഫ് അലിയുടെ അച്ഛനായാണ് ബിജുവിനെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു പൊലീസുകാരന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. വൈ.വി.രാജേഷിന്റെ രചനയില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം, ബാബു ജനാര്‍ദ്ദനന്റെ രചനയില്‍ ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയ്ക്ക് ബിജു ഡേറ്റ് നല്‍കി ക്കഴിഞ്ഞു. രഞ്ജിത്തിന്റെ ലീലയാണ് ബിജു മേനോന്റെപ്രസ്റ്റീജിയസ് ചിത്രം. ആര്‍.ഉണ്ണിയുടെ നീണ്ടകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























