മലര്‍ ഇനി ദുല്‍ഖറിന്റെ നായിക

മലര്‍ വീണ്ടും എത്തുന്നു. പ്രേമം എന്ന ആദ്യ ചിത്രത്തില്‍ മലര്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സായി പല്ലവി ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തുന്നു. നേരത്തെ മോഹന്‍ലാലിനൊപ്പവും ഫഹദ് ഫാസിലിനൊപ്പവും സായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തല്‍ ദുല്‍ഖറിന്റെ നായികയായിട്ടാണ് സായി പല്ലവി എത്തുന്നത്.
എം.ബി.ബി.എസ് പഠനത്തിടെ ഒരു മാസത്തെ അവധിയെടുത്താണ് സായ് പല്ലവി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം ദുല്‍ക്കറും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാജേഷ് ഗോപിനാഥാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിക്ക് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























