പുലിമുരുകനിലെ കാര്‍ സ്റ്റണ്ട് സീനിനിടെ അപകടത്തില്‍ നിന്നും സംവിധായകന്‍ വൈശാഖ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

തലനാരിഴക്ക് ജീവന്‍ രക്ഷപെട്ടതിന്റെ ആശ്വാസത്തില്‍ സംവിധായകന്‍ വൈശാഖ്. മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുകന്‍ സിനിമയിലെ കാര്‍ സ്റ്റണ്ട് സീനിന്റെ റിഹേഴ്‌സലില്‍ നിന്നും സംവിധായകന്‍ വൈശാഖ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. കാര്‍ സ്റ്റണ്ട് നടക്കുന്ന ഗ്രൗണ്ടില്‍ നിര്‍ദേശങ്ങള്‍ നല്‍കി നിന്ന സംവിധായകന്‍ വൈശാഖിന് നേരെ റിവേഴ്‌സ് എടുത്ത് കാര്‍ പാഞ്ഞ് എത്തുകയായിരുന്നു. നിലത്ത് വീണ് പോയ വൈശാഖ് ഒരു വിധത്തില്‍ കുതറി മാറിയത് വന്‍ അപകടം ഒഴിവായി.
പുലിമുരുകന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
കസിന്‍സിന് ശേഷം വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തില്‍ പുലികള്‍ക്കൊപ്പമുള്ള ലാലിന്റെ സംഘട്ടന രംഗങ്ങള്‍ ഉണ്ടെന്നുള്ള പ്രത്യേകതകള്‍ പുറത്ത് വന്നിരുന്നു. മോഹന്‍ലാലിന് പുറമെ പ്രഭു, ശഗ്പതി ബാബു, കിഷോര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























