രാഹുല്‍ പശുപാലിന്റെയും ഭാര്യ രശ്മിയുടെയും അറസ്റ്റില്‍ നിലപാട് വ്യക്തമാക്കി അരുന്ധതി

ഒന്നാമതായി ചുംബന സമരത്തിന് നേതാക്കള്‍ ഉള്ളതായി എനിക്കറിയില്ല. കേരളത്തിലെ അറസ്റ്റ് അവരുടെ വ്യക്തിപരമായ കാര്യത്തിനുള്ളതാണ്. അതിന് സംഘടനയുമായി എന്ത് ബംന്ധമാണുള്ളത്. അറസ്റ്റുകള്‍ എല്ലാം ശരിയാണോ. എന്നെ ഇത്തരം കാര്യങ്ങള്‍ ബാധിക്കാന്‍ പോകുന്നില്ല. ചുംബന സമരത്തില്‍ പങ്കെടുത്തതിലോ അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോ തന്റെ തല പുകച്ചിട്ടില്ല. ഒരു കുറ്റബോധവും തോന്നിയിട്ടില്ല. കേരളത്തില്‍ തുടങ്ങിയ ഒരു വിവാദം അങ്ങ് ഡല്‍ഹി വരെയെത്തി.
രാഷ്ട്രീയ പാര്‍ട്ടികള്‍ ലോറികളിലും മറ്റും ആളുകളെ കൊണ്ടുവന്നിറക്കി ചെയ്യുന്ന സമരം പോലെയല്ല ചുംബന സമരം. ഒരു സംഘടനയുടെ നിഴലില്ല അത് പോരാടിയത്. അതിനൊരു നേതാവോ ചട്ടക്കൂടുകളോ ഇല്ല. പിന്നെങ്ങനെയാണ് അതില്‍ പങ്കെടുത്ത രണ്ടു പേര്‍ ഒരു കേസില്‍ അറസ്റ്റിലാകുമ്പോള്‍ ചുംബന സമരത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നേരെ നിങ്ങള്‍ക്കു വാളോങ്ങുന്നത്.
രാഹുലും രശ്മിയും അറസ്റ്റിലായതിനു ശേഷം എന്റെ ഫേസ്ബുക്കില്‍ പേജില്‍ സദാചാര കുരു പൊട്ടിയവരുടെ പോര്‍വിളിയാണെന്നറിയാം. ഐഎസിനെതിരെ ഒരു പെണ്‍കുട്ടി നടത്തിയ വിപ്ലവകരമായ സമരത്തെ അനുകൂലിച്ചതിന് എന്റെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
എന്തിനാണ് എന്റെ നേരെ നിങ്ങള്‍ കല്ലെറിയുന്നത്്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനു നേരെ ഒരു അഴിമതി ആരോപണമുണ്ടായാല്‍ ആ പാര്‍ട്ടിയില്‍പ്പെട്ട എല്ലാ നേതാക്കള്‍ക്കെതിരെയും ഇങ്ങനെ കല്ലെറിയുമോ അവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്ന മട്ടില്‍ വാര്‍ത്തകള്‍ എഴുതുമോ. നടിയും ഹൈദരാബാദ് കേന്ദ്ര സര്‍വകാലാശാലയിലെ വിദ്യാര്‍ഥിയുമാണ് അരുന്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























