Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

സംഭവിക്കാനുള്ളത് സംഭവിച്ചു... ഊഹാപോഹങ്ങള്‍ കെട്ടിച്ചമച്ച് കുത്തിനോവിക്കരുത്ത്... 'ഉല്ലാസിനെക്കുറിച്ച് കണ്ണന്‍ സാഗര്‍'

22 DECEMBER 2022 02:05 PM IST
മലയാളി വാര്‍ത്ത

മലയാളികളുെട പ്രിയപ്പെട്ട കോമഡി താരമാണ് ഉല്ലാസ് പന്തളം. നിരവധി വേദികളിലൂടെയും സ്കിറ്റുകളിലൂടെയും മലയാളിയെ ചിരിപ്പിച്ച ഉല്ലാസിന്റെ കുടുംബത്തിൽ നിന്നും ദുഖകരമായ വാർത്തയാണ് കഴിഞ്ഞദിവസം വന്നത്. ഉല്ലാസിന്റെ ഭാര്യ നിഷ വീടിന്റെ ടെറസിന്റെ മുകളിൽ തൂങ്ങിമരിച്ച വാർത്ത ഏറെ സങ്കടത്തോടെയാണ് ഉല്ലാസിനെ സ്നേഹിക്കുന്ന പ്രേക്ഷകർ കേട്ടത്. ഭാര്യ ആശയുടെ അപ്രതീക്ഷിതമായ മരണം ഉല്ലാസിനെ തളര്‍ത്തിയിരിക്കുകയാണെന്നാണ് സുഹൃത്തും നടനുമായ കണ്ണന്‍ സാഗര്‍ പറയുന്നത്.

ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് കണ്ണന്‍ സാഗര്‍ ഉല്ലാസിന്റെയും കുടുംബത്തിന്റെയും അവസ്ഥ തുറന്ന് പുറയുന്നത്. കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങള്‍ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍ ധര്‍മ്മവും മനസാക്ഷിയും കൈവിടാതെ മാധ്യമസത്യം പുലര്‍ത്തണമെന്നാണ് കണ്ണന്‍ സാഗര്‍ പറയുന്നത്.

ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയില്‍ കരഞ്ഞു വീര്‍ത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാന്‍ ഉറക്കെ കരയാന്‍ വെമ്പിനില്‍ക്കുന്ന കണ്ണുകളാല്‍ നിസഹായാവസ്ഥയില്‍ മറ്റൊന്നും ശ്രെദ്ധയില്‍ പെടാതെ, പെടുത്താന്‍ ശ്രമിക്കാതെ  തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓര്‍മ്മകളുടെ വലയത്തില്‍ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകന്‍ ഇരിക്കുന്നു.

 

തങ്ങളുടെ സ്‌നേഹനിധിയോ, പ്രിയപ്പെട്ടതോ ആയ സഹോദരിയെ, സുഹൃത്തിനെ, അയല്‍വക്കം കാരിയെ ഒരു നോക്ക് കാണുവാന്‍ നിശബ്ദതയുടെ അകമ്പടിയാല്‍ അടക്കി പിടിച്ച വിതുമ്പലോടെ നിരനിരയായി വന്നുപോകുന്ന സ്‌നേഹിതര്‍, ചിലരുടെ കണ്ണുകള്‍ നിറയുന്നു, ചിലര്‍ സാരിതലപ്പുകൊണ്ടു, മറ്റ് ചിലര്‍ കയ്യില്‍ കരുതിയ തുണ്ടം തുണികൊണ്ടും കണ്ണുകള്‍ തുടച്ചും, ആ കൂട്ടുകാരിക്കൊപ്പമോ, സഹോദരിക്കൊപ്പമോ, ആ അയല്‍ക്കാരിക്കൊപ്പമോ പങ്കുവെച്ച നിമിഷങ്ങളെ ഓര്‍ത്തു ഒന്ന് വിങ്ങിപൊട്ടുന്നു.

ചുറ്റുമിരിക്കുന്ന പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ ഇടയില്‍ തന്റേതായ രണ്ട് ആണ്‍മക്കള്‍ കസേരയില്‍ ഇരുന്നു അടുത്ത നിമിഷം ആ വീട്ടില്‍ നിന്നും തങ്ങളെ പോറ്റി വളര്‍ത്തിയ അമ്മ യാത്രയാകുന്നതും ആ ഇറക്കം ഒരിക്കലും തിരിച്ചു വരാത്ത യാത്രയാകുമെന്നും ഇടക്ക് ഓര്‍ത്തു ഓര്‍ത്തു കരയുന്ന മക്കള്‍, പുറത്തു ആ സഹോദരിയെ യാത്രയാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു, തളര്‍ന്നിരിക്കുന്ന സഹപ്രവര്‍ത്തകന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു പെട്ടന്ന് വണ്ടി തയ്യാറായി അദ്ദേഹം ആശുപത്രിയിലേക്ക്.

 

ദുഃഖത്തിന്റെ ഭാരത്താല്‍ മനസ്സിനും തലക്കും ശരീരത്തിനും താങ്ങാവുന്നതിലും വേദന നിറയുന്നു നിയന്ത്രണം ലക്ഷ്യമില്ലാതെ ആകുന്ന തോന്നലുകള്‍, നോവിന്റെ കൂടെ സൂചികൊണ്ടുള്ള കുത്തുകള്‍ വേദനകള്‍ അല്ലേയെന്നുള്ള മുഖഭാവത്താല്‍ ട്രിപ്പിട്ടു, മരുന്നുവെള്ളം ഒരാശ്വാസം കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്നു കൊണ്ടുവന്ന സഹപ്രവര്‍ത്തകര്‍. നല്ലചൂടില്‍ തകരം കൊണ്ടുള്ള താത്കാലിക പന്തലില്‍ ഒരു നോക്ക് കാണുവാനും, സംസ്‌കാര ചടങ്ങില്‍ പങ്കുകൊള്ളാനുമായി, നാട്ടുകാരും ബന്ധുജനങ്ങളും, കലാസാംസ്‌കാരിക രാഷ്ട്രീയരംഗത്തുള്ള ഉന്നതരും, കൂട്ടുകാരും സഹപ്രവര്‍ത്തകരും നിറഞ്ഞു നില്‍ക്കുന്നു.

കര്‍മ്മങ്ങള്‍ തുടങ്ങി പരേതാത്മാവിന് ശാന്തിക്കായി പ്രാര്‍ത്ഥനകളാല്‍ അന്തരീക്ഷം ശബ്ദമുഖരിതം, ഇനിയും കാണാത്തവര്‍ക്ക് കാണാം എന്നാരോ വിളിച്ചു പറഞ്ഞു, നിശബ്ദം, നിന്നവരുടെ ചങ്കുതകരുന്ന ഒരു കാഴ്ച പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തിലുള്ള രണ്ട് ആണ്‍മക്കള്‍ തങ്ങളുടെ ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു, കൂടെ സഹപ്രവര്‍ത്തകന്‍ കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരച്ചിലും. ഭാര്യയുമായി, അമ്മയുമായിയുള്ള ആ ബന്ധത്തിന്റെ ആഴവും, സ്‌നേഹവും ആത്മാര്‍ത്ഥതയും ജീവനായികണ്ടതും വിട്ടുപിരിയാന്‍ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പദംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാര്‍ക്ക് നല്ല നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നുവെന്ന് കണ്ണന്‍ സാഗര്‍ പറയുന്നു.

 

അവസാനയാത്രയുടെ പരിയവസാനം സംസ്‌കാരചടങ്ങുകളിലേക്ക്, ഇത് കഴിയലും വീണ്ടും സഹപ്രവര്‍ത്തകന്‍ ബാക്കിയിരിക്കുന്ന മരുന്നുവെള്ളം വീണ്ടും ശരീരത്തില്‍ നിറക്കാന്‍ ഉറക്കമില്ലാത്ത രാവുകളും ഭക്ഷണം കഴിപ്പ് തീരെയില്ലാത്ത ദിനങ്ങളും ശരീരത്തിന് ഊര്‍ജ്ജം ഇല്ലായിമയും അദ്ദേഹത്തെ അവശനാക്കിയിരിക്കുന്നു, സ്വാന്തനപ്പെടുത്തി, വിധിയെ പഴിച്ചും ഇടക്ക് ഇനിയും വരാം നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് വിളമ്പി ദുഃഖങ്ങള്‍ മറക്കാമെന്നു ഒന്ന് തലയില്‍ തലോടി ഞാനും തിരിച്ചു എന്റെ വീട്ടിലേക്ക്..

മനസ് മരവിച്ചു നല്ല വേദനയാല്‍ തകര്‍ന്നിരിക്കുന്നു എന്റേയും സഹപ്രവര്‍ത്തകന്‍ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങള്‍ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍ ധര്‍മ്മവും മനസാക്ഷിയും കൈവിടാതെ മാധ്യമസത്യം പുലര്‍ത്തുക, അല്‍പ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നല്‍കാം ഒരു കലാകാരന്‍ എന്ന പരിഗണന നല്‍കി, തകരുന്ന മനസുകള്‍ക്ക് ഒരു സ്വാന്തനമാകാമെന്ന് പറഞ്ഞാണ് കണ്ണന്‍ സാഗര്‍ നിര്‍ത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (16 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 hour ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (4 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

Malayali Vartha Recommends