ഒടുവില്‍ ആഷിക്ക് അബുവിന്റെ പ്രതികരണം എത്തി അതും ശക്തമായിത്തന്നെ

രാഹുല്‍ പശുപാലനെ ക്രിമിനല്‍ എന്നു വിളിച്ച് ആഷിക്ക് അബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. പശുപാലനെ തള്ളിപ്പറഞ്ഞ് ആഷിക്ക് അബു. നേതാക്കളില്ലാത്ത യുവജന സമരങ്ങളില്‍ രാഹുല്‍ പശുപാലനേപോലുള്ള ക്രിമിനലുകള്‍ കയറിക്കൂടുമെന്നും പാളയത്തില്‍ തന്നെ ആക്രമിക്കുകയും ചെയ്യുമെന്ന് സംവിധായകന്‍ ആഷിക് അബു. ചുംബന സമരം പോലുള്ള യുവജന സമരങ്ങള്‍ക്ക് പിന്തുണയുമായെത്തിയ ആഷിക് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
രാഹുലിനെ പോലുള്ള ക്രിമിനലുകളെ എത്രെയും പെട്ടെന്ന് തന്നെ തിരിച്ചറിയുക എന്നതാണ് ഏക വഴിയെന്നും ആഷിക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കുറിപ്പിലൂടെ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് സംഭവിച്ച തളര്‍ച്ചയും, തീവ്രവലതുപക്ഷ ശക്തികള്‍ക്ക് സംഭവിച്ച വളര്‍ച്ചയും, വാര്‍ത്താ മാധ്യമങ്ങളുടെ വലിയ രീതിയിലുള്ള കോര്‍പ്പറേറ്റ് വല്ക്കരണവും, എന്നും അധികാരിവര്‍ഗ്ഗത്തിന്റെ ശത്രുക്കളായ കലാകരന്മാര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളും, സ്ത്രീകള്‍ക്ക് നേരെ ശക്തി ആര്‍ജിക്കുന്ന ഗുണ്ടാസംസ്‌കാരവും നമ്മുടെ നാട്ടിലെ ചിന്തിക്കുന്ന യുവതലമുറയില്‍ സൃഷ്ട്ടിച്ച ജാഗ്രതയാണ് ഇപ്പോള്‍ ഒരു പേരിലും അറിയപ്പെടാത്ത \'യുവതയുടെ ചെറുത്തുനില്‍പ്പ് രാഷ്ട്രീയം\'. അത് നില്‍പ്പ് സമരപന്തല്‍ മുതല്‍ ചങ്കുറപ്പുള്ള മാധ്യമപ്രവര്‍ത്തകരുടെ നിലപാടില്‍ വരെ കാണാം. ഈ ഓര്‍ഗനൈസ്ഡ് അല്ലാത്ത ചെറുത്തുനില്‍പ്പ് സമരത്തില്‍ രാഹുല്‍ പശുപാലനെ പോലെയുള്ള ക്രിമിനലുകള്‍ കയറിക്കൂടുകയും നമ്മളെ പാളയത്തില്‍ തന്നെ ആക്രമിക്കുകയും ചെയ്യും. ഈ ക്രിമിനലുകളെ എത്രയും പെട്ടെന്ന് തന്നെ തിരിച്ചറിയുക എന്നതാണ് ഏക വഴി. വിലകുറഞ്ഞ സൈബര്‍ ആക്രമണങ്ങള്‍ ഈ പറഞ്ഞ ആരുടേയും മനസ് മാറ്റില്ല\' ആഷിക് പറയുന്നു.
മിക്ക വിഷയങ്ങളിലും പ്രതികരിക്കുന്ന ആഷിക്ക് അബുവിന്റെ പോസ്റ്റുകള്‍ പശുപാലന്‍ വിഷയത്തില്‍ കാണാതിരുന്നതോടെ സോഷ്യല്‍ മീഡിയ പരസ്യമായി അബുവിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് പോസ്‌റ്റെന്നതും ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























