ദിലീപിന്റെ ഇടപെടലിന് നന്ദി, കാഞ്ചനമാല കേസ് പിന്‍വലിച്ചു

എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കാഞ്ചനമാല ഫയല്‍ ചെയ്തിരുന്ന കേസ് ദിലീപിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പിന്‍വലിച്ചു. മൊയ്തീന്‍ സേവാ മന്ദിര്‍ പണിതീരുമ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അതിനൊപ്പം ഉണ്ടാകണം എന്നും പ്രശ്‌നങ്ങള്‍ തീര്‍ക്കണം എന്നും ദിലീപ് പറഞ്ഞിരുന്നു. ആദ്യം ചിത്രത്തിന്റെ സംവിധായകനായ ആര്‍ എസ് വിമലും അണിയറ പ്രവപര്‍ത്തകരുമായി ഒന്നിച്ച് നീങ്ങിയ കാഞ്ചനമാല പിന്നീട് അവരുമായി പിണക്കത്തിലാവുകയും കേസ് ഫയല്‍ ചെയ്യുകയുാമായിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായശേഷം തന്നെ കാണിച്ചില്ല എന്നും കാഞ്ചനമാല പരാതി പരഞ്ഞിരു്ന്നു. എന്നാല്‍ ചില തത്പര കക്ഷികളാണ് പ്രശ്‌നത്തിന് പിന്നിലെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഏതായാലും മൊയ്തീന്‍ സേവാമന്ദിരം പണിയാന്‍ മുന്നോട്ട് വരികയും കേസ് തീര്‍ക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത ദിലീപിനെ അഭിനന്ദിക്കാതെ വയ്യ. മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് ദിലീപിന്റെ അഭ്യര്‍ത്ഥനയും കാഞ്ചനമാലയുടെ തീരുമാനവും ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























