സുരേഷ് ഗോപിയുടെ വ്യാജഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എം.ജി. സോമനെ അപമാനിക്കാന്‍ ശ്രമം

ആ വാര്‍ത്ത വ്യാജമെന്ന് നടന്‍ സോമന്റെ കുടുംബം. അന്തരിച്ച നടന്‍ എം.ജി. സോമനെ ഫെയ്‌സ്ബുക്കിലൂടെ അപമാനിക്കുന്നതിനെതിരേ എം.ജി. സോമന്‍ ഫൗണ്ടേഷനും കുടുംബാംഗങ്ങളും രംഗത്ത്. സോമന്റെ മക്കളെ സഹായിക്കുന്നത് സുരേഷ് ഗോപി എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
സോമന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങളോടൊപ്പം ുമവേൃമാീിഹശില.രീാ ല്‍ ആണ് ഫെയ്‌സ്ബുക്ക് കുറിപ്പ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ എം.ജി. സോമന്റെ ഭാര്യ സുജാത, മകന്‍ സജി സോമന്‍, സോമന്‍ ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ സലിം കാമ്പിശേരി എന്നിവര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി.
പോസ്റ്റ് കണ്ട നടന്‍ സുരേഷ് ഗോപി ഡല്‍ഹിയിലുള്ള സോമന്റെ മകള്‍ സിന്ധുവിനെ ഫോണില്‍ വിളിച്ചു താനല്ല ഇതിനുപിന്നില്‍ എന്ന് അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ കാട്ടി സുരേഷ്‌ഗോപി ഫെയ്‌സ്ബുക്കിലൂടെ മറുപടിയും നല്‍കി. ഇതിനുപിന്നിലുള്ളവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫൗണ്ടേഷന്‍ ചെയര്‍മാനായ സംവിധായകന്‍ ബ്ലെസി വിദേശത്തുനിന്നു തിരിച്ചെത്തിയശേഷം പരാതി നല്‍കുമെന്നും വര്‍ക്കിങ് ചെയര്‍മാന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























