ഇവര്‍ ഒന്നിക്കുന്നു... ലാലും പൃഥ്വിവും നിവിനും ഒന്നിക്കുന്നു

മലയാളികളുടെ പ്രിയ താരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും നിവിന്‍ പോളിയും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ മലയാളത്തിലെ പ്രമുഖ സിനിമ കമ്പനി ചിത്രം നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് ഇപ്പോള്‍ ഹാട്രിക് വിജയത്തിന്റെ നേട്ടത്തിലാണ്. എന്ന് നിന്റെ മൊയ്ദീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ പൃഥ്വി ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രമാണ് ഇനി പൃഥ്വിരാജിന്റെ പുറത്തു വരാനുള്ള ചിത്രം. പ്രേമം എന്ന ബമ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം നിവിന്‍ പോളിയുടെ അടുത്ത ചിത്രം എബ്രിഡ് ഷൈന്റെ ആക്്ഷന്‍ ഹീറോ ബിജു എന്ന ചിത്രമാണ്. കൂടാതെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്ര ത്തിലും നിവിന്‍ അഭിനയിക്കും. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമു രുകനാണ് മോഹന്‍ ലാലിന്റേതായി ഇനി എത്തുന്ന ചിത്രം. ബിഗ്ബജറ്റ് ചിത്ര മായ പുലി മുരുകന്‍ ഡി സംബ റിലാണ് തിയറ്ററുകളിലെത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























