ലാല്‍ ഒരു സംഭവമാണ്... ലാലിനെ പുകഴ്ത്തി രാജമൗലി

നടന്‍ മോഹന്‍ലാലിനെ പുകഴ്ത്തി സംവിധായകന്‍ രാജമൗലി രംഗത്ത്. ലാല്‍ ഒരു സംഭവം എന്ന് തന്നെയാണ് രാജമൗലി ലാലിനെ വിശേഷിപ്പിച്ചത്. തന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് കോവളത്ത് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജമൗലി.
മോഹന്‍ലാലിനെ നായകനാക്കി ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി ഗരുഡ എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് കേരളക്കര സ്വീകരിച്ചത്. എന്നാല്‍ അത് വെറും കിംവദി മാത്രമാണോ?.
മോഹന്‍ലാലിനെ നായകനാക്കി ഇപ്പോള്‍ അങ്ങനെ ഒരു പ്രൊജക്ടിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാജമൗലി പറഞ്ഞു. അതേ സമയം അങ്ങനെ ഒരു ചിത്രം ഇറങ്ങാനുള്ള സാധ്യത തള്ളിക്കളഞ്ഞതുമില്ല.താന്‍ മോഹന്‍ലാലിന്റെ വലിയ ഒരു ആരാധകനാണെന്ന് രാജമൗലി പറഞ്ഞു.
താന്‍ ലാലിനൊപ്പം ഗരുഡ എന്ന ചിത്രം ചെയ്യുന്നു എന്ന തരത്തില്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ ഗരുഡ പോലൊരു ചിത്രത്തിന്റെ സാധ്യത രാജമൗലി തള്ളിക്കളയുന്നില്ല. അങ്ങനെ ഒരു സിനിമ ഭാവിയില്‍ ഉണ്ടായേക്കാം എന്നാണ് പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























