രാജമ്മ@യാഹു 6 ദിവസം കൊണ്ട് മൂന്ന് കോടി

കുടുംബ പ്രേക്ഷകരെ കൈയ്യിലെടുത്ത് നവാഗത സംവിധായകന്‍ രഘുരാമ വര്‍മ്മ ഒരുക്കിയ രാജമ്മ@യാഹുവിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ആറ് ദിവസത്തിനകം ചിത്രത്തിന് മൂന്ന് കോടി കളക്ഷന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുതിയ മുഖം, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സിന്ധുരാജാണ് ഈ ചിത്രത്തിന്റെയും തിരകഥ ഒരുക്കിയിരിക്കുന്നത്.
ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു ആദ്യം ലഭിച്ചത്. പിന്നീട് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ചാക്കോചന്റെയും ആസിഫ് അലിയുടെയും കോമ്ബിനേഷന്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കലാഭവന്‍ ഷാജോണിന്റെ പ്രകടനവും ഗംഭീരമാക്കി. ബിജിപാലിന്റെ ഈണത്തില്‍ ഒരുങ്ങിയ രാജമ്മ@യാഹുവിലെ ഗാനങ്ങളും ഇതിനോടകം ഹിറ്റായി മാറി.
നര്‍മ്മവും പ്രണയവും ഒത്തിണക്കിയ ചിത്രം കുടുംബ പ്രേക്ഷകരെ ഒന്നടങ്കം കൈയ്യിലെടുത്തിരിക്കുകയാണ്. ലാല്‍ ജോസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന രഘുരാമ വര്‍മ്മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജമ്മ@യാഹു. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിക്കി ഗല്‍റാണി, അനുശ്രീ, മാമു കോയ, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, പാര്‍വതി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























