നസ്രിയയ്ക്ക് പകരം കീര്‍ത്തി സുരേഷ്

മലയാള സിനിമയില്‍ നടിമാരുടെ വരവും പോക്കും വളരെ വേഗത്തിലായിരിക്കും. ഒരുകാലത്ത് തിളങ്ങിനിന്ന നസ്രിയ വിവാഹശേഷം അപ്രത്യക്ഷമായി. നസ്രിയയ്ക്ക് പകരമായി പുതുതായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണ്. സൂപ്പര്‍ഹിറ്റ് മലയാള ചിത്രങ്ങളായ ഗീതാഞ്ജലിക്കും റിംഗ്മാസ്റ്റര്‍ക്കും ശേഷം തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് നടി കീര്‍ത്തി സുരേഷ്.
ഇപ്പോഴിതാ നിവിന്‍ പോളി ചിത്രം നേരത്തിന്റെ തെലുങ്ക് റീമേയ്ക്കില്‍ നസ്രിയയുടെ വേഷത്തില്‍ കീര്‍ത്തി എത്തുന്നു. അനില്‍ കന്നെഗന്തിയാണ് ചിത്രം തെലുങ്കില്‍ ഒരുക്കുന്നത്. നിവിന്‍ പോളിയും നസ്രിയയും പ്രധാനവേഷത്തിലെത്തിയ നേരം സംവിധാനം ചെയ്തത് അല്‍ഫോന്‍സ് പുത്രനായിരുന്നു. തെലുങ്ക് ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അല്‍ഫോന്‍സിന്റെ തന്നെ മറ്റൊരു നിവിന്‍ പോളി ചിത്രമായ പ്രേമവും തെലുങ്കില്‍ റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























