ആ വാര്‍ത്ത തെറ്റ്... നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയെ നിഷേധിച്ച് നടന്‍ കലാഭവന്‍ മണി

കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നു കലാഭവന്‍ മണിയെ സിപിഎം സ്വതന്ത്രനായി മത്സരിപ്പിക്കുന്നുവെന്ന വാര്‍ത്തയെ നിഷേധിച്ച് നടന്‍ കലാഭവന്‍ മണി രംഗത്ത്. താന്‍ അറിയാത്ത കാര്യങ്ങള്‍ എന്തിനാണ് മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതെന്ന് മണി പറഞ്ഞു. താന്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും മണിയുടെ പ്രൈവറ്റ് സെക്രട്ടറി ജോബി പറഞ്ഞു. വാട്ട്‌സ് ആപ്പിലും മറ്റു നവമാധ്യമങ്ങളിലും മണി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യം വെറും കെട്ടുകഥയാണെന്ന് ജോബി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമാണ് ഇനിയുള്ളതെങ്കിലും നവമാധ്യമങ്ങളില്‍ ഇപ്പോഴെ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. നടന്‍ ശ്രീനിവാസന്‍ തൃപ്പൂണിത്തുറയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ശ്രീനിവാസന്‍ തന്നെ നേരിട്ട് രംഗത്തുവന്നതോടെ ഊഹാപോഹങ്ങള്‍ക്കു വിരാമമായി. താന്‍ രാഷ്ട്രീയത്തെ വെറുക്കുന്നുവെന്നും സ്ഥാനാര്‍ത്ഥിയായി വോട്ട് ചോദിക്കാന്‍ എത്തില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























