കീര്‍ത്തി തെലുങ്കിലേക്ക്

നടി കീര്‍ത്തി സുരേഷിന് ഇപ്പോള്‍ നല്ല സമയമാണെന്നാണ് തോന്നുന്നത്. മലയാളത്തില്‍ മാത്രം ഒതുങ്ങി കൂടിയ കീര്‍ത്തിയ്ക്ക് ഇപ്പോള്‍ കൈനിറയെ തെലുങ്ക് ചിത്രങ്ങളും. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ നേരം എന്ന സിനിമയുടെ തെലുങ്ക് പതിപ്പില്‍ നായികയാകാന്‍ നറുക്കു വീണിരിക്കുന്നതു നടി കീര്‍ത്തി സുരേഷിനാണ്. നടി അഷ്‌ന സാവേരിയുടെയും കീര്‍ത്തിയുടെയും പേരാണ് നേരത്തിന്റെ തെലുങ്കു പതിപ്പിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ നറുക്ക് കീര്‍ത്തിക്ക് വീഴുകയായിരുന്നു. സംവിധായകന്‍ അനിലാണ് കീര്‍ത്തിയെ തെരഞ്ഞെടുത്തത്. മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രം നിര്‍മിച്ചത് സുധാകര്‍ ചെറുകുറിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























