മലയാളികള്‍ ആയിഷയെയും മലരിനെയും ഇഷ്ടപ്പെടാന്‍ കാരണം എന്ത്?

മലയാളികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് പ്രേമം എന്ന സിനിമയിലെ മലര്‍. മലയാളക്കര മലരിനെ രണ്ട് കൈനീട്ടിയും സ്വീകരിച്ചു. മേക്കപ്പില്ലാതെ, മുഖത്ത് നിറയെ മുഖക്കുരുകളും പരുക്കന്‍ ശബ്ദവുമായി വന്ന മലര്‍ മിസിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതിന്റെ കാരണം കൃത്യമായി ഒന്നില്‍ തറച്ചു പറയാന്‍ കഴിയില്ല. എന്തൊക്കയോ, എല്ലാം ഇഷ്ടമായി. പ്രത്യേകിച്ചും എക്‌സ്പ്രഷന്‍.
അതു പോലെ തന്നെയായിരുന്നില്ലെ, വിനോദിന്റെ ആയിഷയും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ് കീഴടക്കിയ രണ്ട് കഥാപാത്രങ്ങളാണ് ആയിഷയും മലരും. രണ്ട് പേരും സഞ്ചരിച്ച വഴി ഏകദേശം ഒരു പോലെയാണ്. സിനിമയുടെ റിലീസിന് ശേഷമാണ് ഈ നായികമാര്‍ ഹിറ്റായത്. ആദ്യ ചിത്രത്തിന് ശേഷം അടുത്തതേത് എന്ന ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ആയിഷയ്ക്ക് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മലരിന് സാധിയ്ക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.
കഥാപാത്രത്തിലെ സസ്‌പെന്‍സാണ് ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആദ്യത്തെ സാമ്യം. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം റിലീസാകുന്നതുവരെ വിനീത് തന്റെ നായികയെ പരിചയപ്പെടുത്തിയിരുന്നില്ല. അതുപോലെ തന്നെയായിരുന്നു മലരും. പ്രേമത്തിലെ മേരിയെ അല്ലാതെ മലരിനെയും സെലിനെയും അല്‍ഫോണ്‍സ് സിനിമ റിലീസാകുന്നതുവരെ പുറത്തുകാണിച്ചില്ല.
തട്ടത്തിന്‍ മറയത്തിന്റെ റിലീസിന് ശേഷം വിനോദിനെക്കാള്‍ ആയിഷയെ ഇഷ്ടപ്പെട്ടവരാണ് കേരളത്തിലുണ്ടായത്. ഉമ്മച്ചിക്കുട്ടി എന്ന് ഓമനിച്ച് വിളിക്കാനും തുടങ്ങി. അതുപോലെ തന്നെയായിരുന്നു മലരും. ഒരു മലര്‍ തരംഗം തന്നെ കേരളത്തിലുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















