രശ്മി സോമന്‍ തിരിച്ചുവരുന്നു

ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയ സിനിമകളിലും അനവധി സീരിയലുകളിലും അഭിനയിച്ച രശ്മി സോമന്‍ തിരിച്ച് വരുന്നു. വിവാഹിത എന്ന സീരിയലില്‍ വ്യത്യസ്തമായ വേഷം കിട്ടിയതോടെയാണ് തിരിച്ച് വരവിന് വഴിയൊരുങ്ങിയത്. കുടുംബജീവിതം താന്‍ ശരിക്കും ആസ്വദിക്കുകയാണെന്ന് താരം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിവാഹം. ഭര്‍ത്താവ് ഗോപിനാഥ് ദുബയിലാണ്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം രശ്മിക്ക് സീരിയലുകളുടെ തിരക്കായിരുന്നു.
പിന്നെ എം.ബി.എ പഠനം പൂര്‍ത്തിയാക്കി. കോളജ് ജീവിതം ശരിക്കും ആസ്വദിച്ചത് ഇപ്പോഴാണെന്ന് താരം പറഞ്ഞു. പഠിച്ചിരുന്ന കാലത്ത് സീരിയലിന്റെ തെരക്ക് കാരണം കോളജിലൊന്നും പോകാന്‍ പറ്റിയില്ല. മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞാല്‍ കോസ്റ്റിയൂമിന്റെ തെരക്ക്. മറ്റ് യാത്രകള്‍. നൃത്തം പഠിച്ചിരുന്നു. അതിന്റെ ഭാഗമായി ഒരു പ്രോഗ്രാം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് വിവാഹം നടന്നത്. പി.ടി കുഞ്ഞ്മുഹമ്മദിന്റെ മഗ്‌രിബിലൂടെയാണ് രശ്മി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
ഹരി എന്ന സീരിയലിലൂടെ സിനിമയില്‍ നിന്ന് ചുവട് മാറ്റി. അക്ഷയപാത്രത്തിലെ കമല മുതല്‍ വിവാഹിതയിലെ അര്‍ച്ചന വരെ എല്ലാം ശ്രദ്ധിക്കപ്പെട്ടു. അപ്രതീക്ഷിതമാണെങ്കിലും ജീവിത്തത്തില്‍ വന്ന് ചേര്‍ന്ന വഴിത്തിരിവുകളെല്ലാം ഏറെ സന്തോഷത്തോടെയാണ് താരം കാണുന്നത്. സിനിമയില്‍ ഇനിയും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുമെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















