അന്ന് അങ്ങനെ ചെയ്തതു തെറ്റായി, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് നീന കുറുപ്പ്

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്നു നീന കുറുപ്പ്്. തന്റെതായ അഭിനയശൈലി കൊണ്ട് എല്ലാവരെയും അതിശയിപ്പിച്ചു. ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലേക്കുള്ള നീനയുടെ ഗ്യാപ് വലുതായിരുന്നു. അങ്ങനെ സംഭവിക്കുന്നത് പുതിയ ഓഫറുകള്‍ വരാത്തതുക്കൊണ്ടായിരുന്നില്ല, തേടിയെത്തുന്ന ഓഫര്‍ ഏറെയാണ്, എന്നാലോ? തിരക്കഥ പോലും നോക്കാതെ നീന കുറുപ്പ് ആ ചിത്രം വേണ്ടെന്ന് വയ്ക്കും. അഥവ അത് ആ ഓഫര്‍ സ്വീകരിച്ചാല്‍ സംവിധായകന്റെ ഇഷ്ടത്തിന് മാറാനും താരം തയ്യാറല്ല.
നീന കോളേജില്‍ പഠിച്ചുക്കൊണ്ടിരുന്ന കാലത്താണ് മോഹന്‍ലാലിന്റെ അമൃതം ഗമയയിലേക്ക് ഓഫര്‍ വരുന്നത്. നീന നന്നായി ക്ഷീണിച്ചിരിക്കുന്ന സമയം, ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ഹരിഹരന്‍ വണ്ണം കൂട്ടാന്‍ നീനയോട് ആവശ്യപ്പെട്ടു. എന്നാല്‍ നീന മറ്റൊന്നും നോക്കിയില്ല, തനിയ്ക്ക് മാറ്റങ്ങള്‍ വരുത്തി അഭിനയിക്കാന്‍ തയ്യാറല്ലന്ന് പറഞ്ഞ് നീന ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പിന്നീടാണ് ആ റോളിലേക്ക് ഹരിഹരന്‍ പാര്‍വ്വതിയെ ക്ഷണിക്കുന്നത്. ചിത്രം പുറത്തിറങ്ങിപ്പോള്‍ സൂപ്പര്‍ ഹിറ്റും, ഇങ്ങനെ പല ഹിറ്റ് ചിത്രത്തിലേക്കും ക്ഷണം ലഭിച്ചിട്ടും നീന ആ ഓഫറുകളെല്ലാം വേണ്ടെന്ന് വച്ചു.
ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിലൂടെയാണ് നീന കുറുപ്പ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ ഒരു കോളേജ് സ്റ്റുഡന്റിന്റെ വേഷമാണ് നീന അവതരിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















